ആ​ശാ​ന് പി​ന്നേം പി​ഴ!

റ​ഫ​റി​മാ​രെ വി​മ​ര്‍ശി​ച്ച വു​ക​മാ​നോ​വി​ച്ചി​ന് വി​ല​ക്ക്. ഒരു മത്സരം നഷ്ടമാകും
ivan vukomanovic
ivan vukomanovic

മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ വ്യാ​ഴാ​ഴ്ച്ച പ​ഞ്ചാ​ബ് എ​ഫ്സി​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് തി​രി​ച്ച​ടി​യാ​യി പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​ക​മാ​നോ​വി​ച്ചി​ന് വി​ല​ക്ക്. ഈ ​മ​ത്സ​ര​ത്തി​ല്‍ ടീ​മി​ന് ത​ന്ത്ര​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ശാ​ന്‍ ടീ​മി​നൊ​പ്പ​മു​ണ്ടാ​വി​ല്ല. അ​ദ്ദേ​ഹ​ത്തെ ഒ​രു മ​ത്സ​ര​ത്തി​ല്‍ നി​ന്ന് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഡ​ഷ​ന്‍. റ​ഫ​റി​മാ​ര്‍ക്കെ​തി​രാ​യ വി​മ​ര്‍ശ​ന​ത്തി​നാ​ണ് അ​ച്ച​ട​ക്ക​സ​മി​തി ശി​ക്ഷ വി​ധി​ച്ച​ത്. കൂ​ടെ 50,000 പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ന്‍ എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു ശേ​ഷം റ​ഫ​റി​മാ​ര്‍ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍ശ​മാ​ണ് വി​ല​ക്കി​ന് കാ​ര​ണം. ഐ​എ​സ്എ​ല്ലി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ത്ത​വ​ണ പി​ന്നാ​ക്കം പോ​യാ​ല്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ള്‍ ക​ളി​ക്കാ​രോ പ​രി​ശീ​ല​ക​നോ ആ​യി​രി​ക്കി​ല്ലെ​ന്നും, റ​ഫ​റി​മാ​രു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നുേ.

ചെ​ന്നൈ​യി​നെ​തി​രേ 3-3ന് ​സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച മ​ത്സ​ര​ത്തി​ല്‍ റ​ഫ​റി ഓ​ഫ്സൈ​ഡ് വി​ളി​ക്കാ​തി​രു​ന്ന​തി​നെ​തി​രേ​യും ചെ​ന്നൈ​യി​ന്‍റെ ര​ണ്ടാം ഗോ​ള്‍ അ​നു​വ​ദി​ച്ച​തി​നെ​തി​രേ​യു​മാ​യി​രു​ന്നു വു​കോ​മ​നോ​വി​ച്ചി​ന്‍റെ വി​മ​ര്‍ശ​നം.

ക​ഴി​ഞ്ഞ സീ​സ​ണ്‍ ഐ​എ​സ്എ​ല്ലി​നി​ട​യി​ലും വു​കോ​മാ​നോ​വി​ച്ചി​ന് വി​ല​ക്കു​ണ്ടാ​യി​രു​ന്നു. ബെം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ താ​ര​ങ്ങ​ളെ തി​രി​ച്ചു​വി​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​ന്‍റെ 10 മ​ത്സ​ര​ങ്ങ​ളി​ലെ വി​ല​ക്കും 5 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ചു​മ​ത്തി​യ​ത്. വു​കോ​മ​നോ​വി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും അ​പ്പീ​ല്‍ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. മാ​ര്‍ച്ച് മു​പ്പ​ത്തി​യൊ​ന്നി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നും കോ​ച്ചി​നും അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പി​ഴ ചു​മ​ത്തി​യ​ത്. നാ​ല് കോ​ടി​യാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ഴ.

പി​ഴ​ശി​ക്ഷ കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​പ്പീ​ല്‍ ത​ള്ളി​യി​രു​ന്നു. നാ​ല് കോ​ടി രൂ​പ​യു​ടെ പി​ഴ കു​റ​യ്ക്ക​ണ​മെ​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ അ​പ്പീ​ല്‍ ക​മ്മി​റ്റി പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com