ജി​മ്മി ന​മ്പ​ര്‍ വ​ണ്‍: ഇം​ഗ്ല​ണ്ടി​ന്‍റെ ജെ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍ ടെ​സ്റ്റ് ബൗ​ള​ര്‍മാ​രി​ല്‍ ഒ​ന്നാ​മ​ത്

ജി​മ്മി ന​മ്പ​ര്‍ വ​ണ്‍: ഇം​ഗ്ല​ണ്ടി​ന്‍റെ ജെ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍ ടെ​സ്റ്റ് ബൗ​ള​ര്‍മാ​രി​ല്‍ ഒ​ന്നാ​മ​ത്

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബൗ​ളിം​ഗ് റാ​ങ്കി​ങ്ങി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​തി​ഹാ​സ ബൗ​ള​റും നാ​ല്​പ​തു​കാ​ര​നു​മാ​യ ജെ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍ ഒ​ന്നാ​മ​ത്.

ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ പാ​റ്റ് ക​മി​ന്‍സി​ന് ഒ​ന്നാം റാ​ങ്ക് ന​ഷ്ട​മാ​യി. ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് 40കാ​ര​നാ​യ ആ​ന്‍ഡേ​ഴ്സ​ണെ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്. ര​ണ്ടാം റാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന അ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും പു​തി​യ റാ​ങ്കിം​ഗി​ലും അ​ശ്വി​ന്‍ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ ആ​ന്‍ഡേ​ഴ്സ​ണ്‍ ഒ​പ്പും പു​തി​യ ച​രി​ത്ര​വും കു​റി​ച്ചു. 87 വ​ര്‍ഷ​ത്തി​നി​ടെ ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ബൗ​ള​റെ​ന്ന നേ​ട്ട​മാ​ണ് 40 വ​യ​സുും 207 ദി​വ​സ​വും പ്രാ​യ​മു​ള്ള ആ​ന്‍ഡേ​ഴ്സ​ണ്‍ ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്. 1936ല്‍ ​ഓ​സ്ട്രേ​ലി​യ​ന്‍ ലെ​ഗ് സ്പി​ന്ന​ര്‍ ക്ലാ​രി ഗ്രി​മ്മെ​റ്റി​ന് ശേ​ഷം ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മാ​ണ് ആ​ന്‍ഡേ​ഴ്സ​ണ്‍.

ക​ഴി​ഞ്ഞ 21 വ​ര്‍ഷ​വും, അ​താ​യ​ത് 2003 മു​ത​ല്‍ ഓ​രോ വ​ര്‍ഷ​വും ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ കു​റ​ഞ്ഞ​ത് ഒ​രു വി​ക്ക​റ്റെ​ങ്കി​ലും ആ​ന്‍ഡേ​ഴ്സ​ണ്‍ നേ​ടി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 682 വി​ക്ക​റ്റു​ക​ള്‍ അ​ദ്ദേ​ഹം സ്വ​ന്തം പേ​രി​ല്‍ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ല്‍ ആ​ന്‍ഡേ​ഴ്സ​ണ്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.

ആ​ന്‍ഡേ​ഴ്സ​ണ്‍ 35 വ​യ​സ് തി​കി​ച്ച​തി​നു ശേ​ഷം മാ​ത്രം 53 ടെ​സ്റ്റു​ക​ളി​ല്‍നി​ന്ന് 202 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. 37 വ​യ​സ് പൂ​ര്‍്ത്തി​യാ​യ ശേ​ഷം 100 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി. ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നാ​യി ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ മൂ​ന്നും ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ നാ​ലും വി​ക്ക​റ്റു​ക​ള്‍ ആ​ന്‍ഡേ​ഴ്സ​ണ്‍ സ്വ​ന്താ​മാ​ക്കി.

2003ല്‍ ​സിം​ബാ​ബ്വെ​ക്ക​തി​രെ ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റി​യ ആ​ന്‍ഡേ​ഴ്സ​ണ്‍ ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ബൗ​ള​ര്‍മാ​രി​ലെ ഒ​ന്നാ​മ​നാ​വു​ന്ന​ത്. 20 വ​ര്‍ഷം നീ​ണ്ട ക​രി​യ​റി​ല്‍ 178 ടെ​സ്റ്റു​ക​ളി​ല്‍ ക​ളി​ച്ച ആ​ന്‍ഡേ​ഴ്സ​ണ്‍ 682 വി​ക്ക​റ്റു​മാ​യി ടെ​സ്റ്റി​ലെ വി​ക്ക​റ്റ് വേ​ട്ട​യി​ല്‍ മൂ​ന്നാ​മ​താ​ണ്. ഓ​സീ​സ് സ്പി​ന്‍ ഇ​തി​ഹാ​സം ഷെ​യ്ന്‍ വോ​ണ്‍(708), ശ്രീ​ല​ങ്ക​ന്‍ സ്പി​ന്‍ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍(800) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ആ​ന്‍ഡേ​ഴ്സ​ണ് മു​ന്നി​ലു​ള്ള​ത്. 2016ലാ​ണ് ആ​ന്‍ഡേ​ഴ്സ​ണ്‍ ഐ​സി​സി റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​നാ​യ​ത്. 2018ല്‍ ​അ​ഞ്ച് മാ​സ​ത്തോ​ളം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​ര്‍ന്ന​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റി​ല്‍ ഏ​ഴ് വി​ക്ക​റ്റെ​ടു​ത്ത​തോ​ടെ ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യി ആ​ന്‍ഡേ​ഴ്സ​ണ്‍ ബൗ​ളിം​ഗ് ശ​രാ​ശ​രി 26ല്‍ ​താ​ഴെ എ​ത്തി​ച്ചി​രു​ന്നു. 2017ല്‍ 35-ാം ​വ​യ​സി​ലെ​ത്തി​യ​ശേ​ഷം ക​ളി​ച്ച 56 ടെ​സ്റ്റു​ക​ളി​ല്‍ 202 വി​ക്ക​റ്റു​ക​ളാ​ണ് ആ​ന്‍ഡേ​ഴ്സ​ണ്‍ വീ​ഴ്ത്തി​യ​ത്. ശ​രാ​ശ​രി​യാ​ക​ട്ടെ 20.56. ആ​ന്‍ഡേ​ഴ്സ​ണും സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡും ത​മ്മി​ലു​ള്ള ബൗ​ളിം​ഗ് കൂ​ട്ടു​കെ​ട്ട് ടെ​സ്റ്റി​ല്‍ 1000 വി​ക്ക​റ്റ് നേ​ട്ട​വും ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ പി​ന്നി​ട്ടി​രു​ന്നു.

അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് ക​മി​ന്‍സി​ന് ബൗ​ള​ര്‍മാ​രി​ലെ ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​വു​ന്ന​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 1466 ദി​വ​സ​ങ്ങ​ള്‍ക്കു ശേ​ഷം.

ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും നി​റം മ​ങ്ങി​യ​താ​ണ് ക​മി​ന്‍സി​ന് തി​രി​ച്ച​ടി​യാ​യ​ത്. 20 വ​ര്‍ഷം നീ​ണ്ട ക​രി​യ​റി​ല്‍ ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ആ​ന്‍ഡേ​ഴ്സ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. 2016ലാ​ണ് സ​ഹ​താ​രം സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​നെ പി​ന്ത​ള്ളി ആ​ന്‍ഡേ​ഴ്സ​ണ്‍ ആ​ദ്യം ഒ​ന്നാ​മ​തെ​ത്തി​യ​ത്. 866 റേ​റ്റിം​ഗ് പോ​യ​ന്‍റു​ള്ള ആ​ന്‍ഡേ​ഴ്സ​ണ് തൊ​ട്ടു​പി​ന്നി​ല്‍ 864 പോ​യ​ന്‍റാ​ണ് അ​ശ്വി​നു​ള്ള​ത്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്‍ഡോ​റി​ല്‍ ന​ട​ക്കു​ന്ന മൂ​ന്നാം ടെ​സ്റ്റി​ല്‍ തി​ള​ങ്ങി​യാ​ല്‍ അ​ശ്വി​ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നാ​വും.

പു​തി​യ റാ​ങ്കിം​ഗി​ല്‍ 858 റേ​റ്റിം​ഗ് പോ​യ​ന്‍റു​മാ​യി ക​മി​ന്‍സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ള്‍ ആ​റ് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി. ജ​സ്പ്രീ​ത് ബു​മ്ര അ​ഞ്ചാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും ക​ളി​യി​ലെ താ​ര​മാ​യ​ത് ജ​ഡേ​ജ​യാ​യി​രു​ന്നു. ജ​ഡേ​ജ ത​ന്നെ​യാ​ണ് ഓ​ള്‍ റൗ​ണ്ട​ര്‍മാ​രി​ലും ഒ​ന്നാ​മ​ത്. ഓ​ള്‍ റൗ​ണ്ട​ര്‍മാ​രി​ല്‍ ര​ണ്ട് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ അ​ക്സ​ര്‍ പ​ട്ടേ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്നു.

ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ നേ​ഥ​ന്‍ ലി​യോ​ണ്‍ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി പ​തി​നാ​റാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ടെ​സ്റ്റ് ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ ആ​ദ്യ പ​ത്തി​ല്‍ മാ​റ്റ​മി​ല്ല. റി​ഷ​ഭ് പ​ന്ത് ആ​റാം സ്ഥാ​ന​ത്തും രോ​ഹി​ത് ശ​ര്‍മ ഏ​ഴാ​മ​തു​മാ​ണ്. ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ഒ​രു സ്ഥാ​നം ഉ​യ​ര്‍ന്ന് 25-ാമ​തും വി​രാ​ട് കോ​ലി പ​തി​നാ​റാ​മ​തു​മാ​ണ്. മാ​ര്‍ന​സ് ലാ​ബു​ഷെ​യ്നും സ്റ്റീ​വ് സ്മി​ത്തും ത​ന്നെ​യാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ല്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com