ജെയിംസ് ആൻഡേഴ്സൺ, ജസ്പ്രീത് ബുംറ
Sports
ഒരോവറിൽ 6 യോർക്കർ എറിയാൻ സാധിക്കുന്ന താരം; ബുംറയെ പുകഴ്ത്തി ജെയിംസ് ആൻഡേഴ്സൺ
ബിബിസിയുമായുള്ള പോഡ്കാസ്റ്റിലാണ് ജെയിംസ് ആൻഡേഴ്സൺ ബുംറയെ പുകഴ്ത്തിയത്
ലണ്ടൻ: ഇന്ത‍്യൻ പേസർ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ നിന്നും ബുംറ 14 റൺസ് മാത്രമാണ് വഴങ്ങിയതെന്നും ആ നിർണായക പ്രകടനം ഇന്ത‍്യയെ വിജയത്തിലേക്ക് നയിച്ചെന്നും ആൻഡേഴ്സൺ പറഞ്ഞു.
ആറു പന്തുകളും യോർക്കർ എറിയാൻ കെൽപ്പുള്ള താരമാണ് ബുംറയെന്നും ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തന്‍റെ അവസാന ഓവറിൽ 5 ഫാസ്റ്റ് യോർക്കറും ഒരു സ്ലോ യോർക്കറും ബുംറ എറിഞ്ഞെന്നും ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ബിബിസിയുമായുള്ള പോഡ്കാസ്റ്റിലാണ് ജെയിംസ് ആൻഡേഴ്സൺ ഇക്കാര‍്യം പറഞ്ഞത്.

