തിളങ്ങിയത് മായങ്ക് മാത്രം; രഞ്ജി ട്രോഫിയിൽ കർണാടക 293ന് പുറത്ത്

ജമ്മു കശ്മീരിന് വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ ആക്വിബ് നബിയാണ് കർണാടകയെ തകർത്തത്
jammu kashmir vs karnataka ranji trophy match updates

മായങ്ക് അഗർവാൾ

Updated on

ഹുബ്ലി: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ കർണാടക 293 റൺസിന് പുറത്തായി. ജമ്മു കശ്മീരിന് വേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ ആക്വിബ് നബിയാണ് കർണാടകയെ തകർത്തത്. ആക്വിബിനു പുറമെ സുനിൽ കുമാർ, യൂദ്‌വീർ സിങ് എന്നിവർ രണ്ടും സാഹിൽ ലോത്ര ഒരു വിക്കറ്റും വീഴ്ത്തി.

കർണാടകയിൽ മികച്ച താരങ്ങളുണ്ടായിട്ടും മായങ്ക് അഗർവാൾ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 266 പന്തിൽ നിന്നും 21 ബൗണ്ടറി അടക്കം 160 റൺസാണ് മായങ്ക് അടിച്ചെടുത്തത്.

ഓപ്പണിങ് ബാറ്റർ കെ.എൽ. രാഹുൽ (13), ക‍്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ‌ സെഞ്ചുറി നേടിയ രവിചന്ദ്രൻ സ്മരണിന് ഇത്തവണ തിളങ്ങാനായില്ല. നേരത്തെ ഒന്നാം ഇന്നിങ്സിൽ ജമ്മു കശ്മീർ 584 റൺസ് അടിച്ചെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com