യാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ

നാടകീയ വിജയത്തിലൂടെ യാനിക് സിന്നർ ചരിത്രം കുറിച്ചു
യാനിക് സിന്നറുടെ വിജയാഹ്ലാദം
യാനിക് സിന്നറുടെ വിജയാഹ്ലാദം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ പുതിയ ചാംപ്യൻ. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ട ശേഷം വീരോചിതമായ തിരിച്ചുവരവ് നടത്തി ഡാനിൽ മെഡ്‌വദേവിനെ മറികടന്ന യാനിക് സിന്നറാണ് തന്‍റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം ഓസ്ട്രേലിയയിൽ വച്ച് സ്വന്തമാക്കിയിരിക്കുന്നത്.

ഇരുപത്തിരണ്ടുകാരനായ സിന്നർ ഒരു മേജർ ടൂർണമെന്‍റിന്‍റെ ഫൈനൽ കളിക്കുന്നതു പോലും ഇതാദ്യമായിരുന്നു. സെമിഫൈനലിൽ നൊവാക് ജോക്കോവിച്ചിന്‍റെ അപ്രമാദിത്വത്തിന് വിരാമമിട്ടതോടെയാണ് ലോകം ഇയാളെ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ഇപ്പോൾ, ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കുന്ന ആദ്യ ഇറ്റലിക്കാരൻ എന്ന ബഹുമതി കൂടി സിന്നർ സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നു.

അതേസമയം, 2021ലെ യുഎസ് ഓപ്പൺ ജേതാവായ മെഡ്‌വേദിനെ സംബന്ധിച്ച്, ആറ് മേജർ ഫൈനലുകളിൽ ഇത് അഞ്ചാമത്തെ തോൽവിയുമായി. ടൂർണമെന്‍റിൽ നാലാമത്തെ അഞ്ച് സെറ്റ് മത്സരം പൂർത്തിയാക്കിയതോടെ ഓപ്പൺ യുഗത്തിൽ ഈയിനത്തിലെ പുതിയ റെക്കോഡും മെഡ്‌വദേവിന്‍റെ പേരിലായി. എന്നാൽ, അതിനു മാറ്റ് കൂട്ടാൻ കിരീടനേട്ടം ഉണ്ടായതുമില്ല. എന്നാൽ, സിന്നർ ഫൈനലിനു മുൻപ് താൻ കളിച്ച ആറ് മത്സരങ്ങളിൽ ഒരു സെറ്റ് മാത്രമാണ് നഷ്ടപ്പെടുത്തിയത്. ജോക്കോവിച്ചിനെതിരായ സെമി ഫൈനലിൽ ടൈബ്രേക്കറിൽ വിധി നിർണയിക്കപ്പെട്ട സെറ്റായിരുന്നു അത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com