ബുംമ്ര കംപ്ലീറ്റ് ബൗളർ: വസിം അക്രം

''അവനാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ''
Jasprit Bumrah
Jasprit Bumrah

ലക്നൗ: ഇംഗ്ലണ്ടിനെതിരേ മികച്ച ബൗളിങ് പ്രകടനം നടത്തിയ ഇന്ത്യൻ സീമർ ജസ്പ്രീത് ബുംമ്രയെ പ്രശംസിച്ച് പാക്കിസ്ഥാൻ ഇതിഹാസ താരം വസിം അക്രം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഒരു കംപ്ലീറ്റ് ബൗളറാണ് ബുംമ്രയെന്ന് വസീം അക്രം. ബുമ്രയുടെ ബൗളിങ് മനോഹരമാണ്. ഇടംകൈയ്യൻമാർക്ക് അദ്ദേഹത്തെ കളിക്കാനാകുന്നില്ല. അദ്ദേഹം നിരന്തരം സമ്മർദ്ദം സൃഷ്ടിക്കുകയാണ് അക്രം പറഞ്ഞു.

"ആദ്യ ഓവർ മുതൽ തന്നെ, ബുമ്ര ബൗളിങ് ഇൻസ്വിംഗുകളും രണ്ട് ഔട്ട്സ്വിംഗുകളും ചെയ്യുന്നു. അവന്‍റെ ലെങ്തും സീം പൊസിഷനുകളും കുറ്റമറ്റതാണ്. ഇഷ്ടാനുസരണം യോർക്കറുകളും ചെയ്യാനാകുന്നു അവനാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാകുന്നത്. എല്ലാവരുടെയും മുകളിൽ. അവൻ ഒരു സമ്പൂർണ്ണ ബൗളർ ആണ്' - വസീം അക്രം പറഞ്ഞു.

"ന്യൂബോളിൽ ബുംമ്രയുടെ ലെങ്ത് ബാറ്റർമാർക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ബുംമ്രയുടെ മേൽ സമ്മർദ്ദം ചെലുത്തുക മാത്രമാണ് പ്രതിവിധി. അതിന് അദ്ദേഹത്തിന്‍റെ ബൂട്ട് എടുത്ത് മാറ്റി അദ്ദേഹത്തിന് ബൗൾ ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കേണ്ടി വരും'- അക്രം തമാശയായി പറഞ്ഞു.

Wasim Akram
Wasim AkramFile

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com