ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​കാ​ന്‍ താ​ത്പ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ് ജ​സ്പ്രീ​ത് ബു​മ്ര

അ​യ​ര്‍ല​ന്‍ഡി​ല്‍ മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ബും​മ്ര​യ്ക്ക് കീ​ഴി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്
jasprit bumrah
jasprit bumrah

ഹൈ​ദ​രാ​ബാ​ദ്: രോ​ഹി​ത് ശ​ര്‍മ്മ​യ്ക്ക് ശേ​ഷം ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ന്‍റെ നാ​യ​ക​നാ​കാ​ന്‍ താ​ത്പ​ര്യം തു​റ​ന്ന് പ​റ​ഞ്ഞ് പേ​സ​ര്‍ ജ​സ്പ്രീ​ത് ബു​മ്ര. ഇ​ന്ത്യ​ന്‍ നാ​യ​ക​നാ​കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചാ​ല്‍ ത​നി​ക്ക് സ​ന്തോ​ഷ​മെ​ന്ന് ബു​മ്ര പ​റ​ഞ്ഞു. ഇ​ന്ത്യ​യെ ഒ​രു ടെ​സ്റ്റി​ല്‍ മാ​ത്ര​മാ​ണ് ബു​മ്ര ന​യി​ച്ചി​ട്ടു​ള്ള​ത്.

രോ​ഹി​ത് ശ​ര്‍മ്മ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ക്ഷേ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു. അ​യ​ര്‍ല​ന്‍ഡി​ല്‍ മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ബുമ്ര​യ്ക്ക് കീ​ഴി​ൽ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്.

36 വ​യ​സ് പി​ന്നി​ട്ട ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ്മ​യു​ടെ ക​രി​യ​ര്‍ ഇ​നി അ​ധി​ക​നാ​ള്‍ നീ​ണ്ടേ​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് ബു​മ്ര​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ അം​ഗീ​കാ​ര​മെ​ന്ന് താ​രം പ​റ​ഞ്ഞു. "ടെ​സ്റ്റ് ക​ളി​ക്കു​ക മ​ഹ​ത്ത​ര​മാ​ണ്. നാ​യ​ക​നാ​കു​ക അ​തി​ലേ​റെ മ​ഹ​ത്ത​ര​വു​മാ​ണ്. ഒ​രു ഫാ​സ്റ്റ് ബൗ​ള​റെ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് ചി​ല​പ്പോ​ള്‍ ഫൈ​ന​ല്‍ ലെ​ഗി​ല്‍ ഫീ​ല്‍ഡ് ചെ​യ്യേ​ണ്ടി വ​രും. എ​ങ്കി​ലും ടീ​മി​ന്‍റെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളി​ലും ഭാ​ഗ​മാ​കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്''- ബുമ്ര പ​റ​യു​ന്നു.

Trending

No stories found.

Latest News

No stories found.