ടി20 ലോകകപ്പിൽ അമെരിക്കയ്ക്കെതിരേ ബുംറ കളിക്കാൻ സാധ‍്യതയില്ല; കാരണം ഇതാണ്

പനിയായതിനാൽ ബുംറ ആദ‍്യ മത്സരം കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം
jasprit bumrah likely to miss t20 world cup match against usa

ജസ്പ്രീത് ബുംറ

Updated on

മുംബൈ: അമെരിക്കയ്ക്കെതിരേ ഫെബ്രുവരി 7ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ പേസർ‌ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്. പനിയായതിനാൽ ബുംറ ആദ‍്യ മത്സരം കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ ബിസിസിഐ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബുംറയില്ലെങ്കിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിങ്ങുമായിരിക്കും ഇന്ത‍്യൻ പേസ് നിര കൈകാര‍്യം ചെയ്യുക.

അതേസമയം, മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കില്ലെന്ന് ഏറെകുറെ ഉറപ്പായി. ഇഷാൻ കിഷന്‍റെ മിന്നും പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഫോം വീണ്ടെടുക്കാൻ സാധിക്കാത്ത സഞ്ജുവിനു പകരം ഇഷാനെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്‍റിന്‍റെ നീക്കം.

logo
Metro Vaartha
www.metrovaartha.com