ബുംറ എത്തി, രാഹുല്‍ പുറത്തുതന്നെ

ആദ്യ മൂന്ന് ടെസ്റ്റുകളിലും ബുംറ ഗംഭീര പ്രകടനമാണ് നടത്തിയിരുന്നത്. നാലാം ടെസ്റ്റില്‍ പേസര്‍ ആകാശ് ദീപാണ് ബുംറയ്ക്ക് പകരം കളിച്ചത്.
ബുംറ എത്തി, രാഹുല്‍ പുറത്തുതന്നെ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരേ ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുിക്കേറ്റ കെ.എല്‍. രാഹുല്‍ ടീമില്‍ പരിഗണിച്ചില്ല. രാഹലിന്‍റെ പരുക്ക് ഭേദമായില്ലെന്ന് ബിസിസിഐ അറിയിച്ചു. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാര്‍ച്ച് രണ്ടിന് നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ മുംബൈക്കെതിരേ തമിഴ്നാടിനുവേണ്ടി അദ്ദേഹം കളിക്കും.

പരിക്ക് ഭേദമാകുന്ന മുറയ്ക്ക് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. നിലവില്‍ ലണ്ടനിലാണ് രാഹുലുള്ളത്. രാഹുലിനെ മെഡിക്കല്‍ സംഘം കൃത്യമായി നിരീക്ഷിച്ച് പോരുകയാണെന്ന് ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളിലും ബുംറ ഗംഭീര പ്രകടനമാണ് നടത്തിയിരുന്നത്. നാലാം ടെസ്റ്റില്‍ പേസര്‍ ആകാശ് ദീപാണ് ബുംറയ്ക്ക് പകരം കളിച്ചത്.

ധരംശാലയില്‍ ബുംറ മടങ്ങിയെത്തുമെന്നും ബിസിസിഐ വ്യക്തമാക്കി. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാതിരിക്കുന്ന പേസര്‍ മൊഹമ്മദ് ഷമിയ്ക്ക് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെന്നും ബിസിസിഐ റിലീസ് പറയുന്നു. പരിക്ക് വക വെക്കാതെ കളിച്ചാണ് ഷമി ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോ ആയി മാറിയത്. ഷമി വൈകാതെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചേരും. വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരം കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.ബുംറ തിരിച്ചെത്തുമ്പോള്‍ ആകാശ് ദീപ് പുറത്താവാനാണ് സാധ്യത. എന്നാല്‍, സിറാജിന് വിശ്രമം അനുവദിക്കണമെന്ന് ചിന്തിച്ചാല്‍ ആകാശും ബുംറയുമാവും പ്രധാന പേസര്‍മാര്‍.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com