ജാവലിൻ താരം ഡി.പി. മനുവിനെ നാലുവർഷത്തേക്ക് വിലക്കി

ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) താരത്തിന് വിലക്കേർപ്പെടുത്തിയത്
javelin thrower d.p. manu banned for 4 years

ഡി.പി. മനു

Updated on

ന‍്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത‍്യൻ ജാവലിൻ താരം ഡി.പി. മനുവിനെ നാലുവർഷത്തേക്ക് വിലക്കി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) താരത്തിന് വിലക്കേർപ്പെടുത്തിയത്.

2023ൽ ബംഗളൂരുവിൽ വച്ചു നടന്ന ഒരു അത്ത്‌ലറ്റിക്സ് മീറ്റിനിടെ മനുവിനെ പരിശോധിച്ചപ്പോൾ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മനുവിനെ നാഡ സസ്പെൻഡ് ചെയ്യുകയായിരുന്നു.

മീഥൈൽ ടെസ്റ്റോസ്റ്റിറോണിന്‍റെ സാന്നിധ‍്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. കായിക പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി താരങ്ങൾ മരുന്ന് ഉപയോഗിക്കുന്നതായി മുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു.

2023ൽ നടന്ന ഏഷ‍്യന്‍ ചാംപ‍്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ താരം കൂടിയാണ് 25 കാരനായ മനു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com