ഇന്ത‍്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടറല്ലേ ജയ് ഷാ; പരിഹാസവുമായി പ്രകാശ് രാജ്

ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപെട്ട ജയ് ഷായെ അഭിനന്ദിച്ചുകൊണ്ട് വിരാട് കോലി എക്സിൽ ട്വീറ്റ് ചെയ്തിരുന്നു
Jay Shah is the best all-rounder India has ever seen; Actor Prakash Raj mocked
ഇന്ത‍്യ കണ്ട ഏക്കാലത്തെയും മികച്ച ഓൾ റൗണ്ടർ അല്ലേ ജയ് ഷാ; പരിഹസിച്ച് നടൻ പ്രകാശ് രാജ്
Updated on
Jay Shah is the best all-rounder India has ever seen; Actor Prakash Raj mocked

ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു ഐസിസി ചെയർമാനായി ബിസിസിഐ സെക്രട്ടറിയായി എതിരില്ലാതെ ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപെട്ട ജയ് ഷായെ അഭിനന്ദിച്ചുകൊണ്ട് വിരാട് കോലി എക്സിൽ ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് കോലിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് പ്രകാശ് രാജ് രംഗത്തെതിയത്. ഇന്ത‍്യ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ബാറ്ററും,ബൗളറും,വിക്കറ്റ് കീപ്പറും, ഓൾ റൗണ്ടറുമായ ഈ ഇതിഹാസത്തിനായി നമുക്ക് എഴുന്നേറ്റു നിന്ന് കൈയ്യടിക്കാമെന്നായിരുന്നു പ്രകാശ് രാജ് എക്സിൽ പങ്ക്‌വെച്ചത്. പ്രകാശ് രാജിന്‍റെ ട്വിറ്റർ പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയത്. നിലവിൽ ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഡിസംബറിലാണ് ഐസിസിഐ ചെയർമാനായി ചുമതല ഏൽക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com