ജ​യ് ഷാ ​ബി​സി​സി​ഐ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് സൂ​ച​ന

ഐ​സി​സി ചെ​യ​ര്‍മാ​ന്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ജ​യ് ഷാ​യെ ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്
ജ​യ് ഷാ ​ബി​സി​സി​ഐ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ല്‍ഹി: ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​സ്ഥാ​ന​മൊ​ഴി​ഞ്ഞേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്‍റെ (ഐ​സി​സി) ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ജ​യ് ഷാ. ​ഐ​സി​സി ചെ​യ​ര്‍മാ​ന്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ജ​യ് ഷാ​യെ ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ നാ​മ​നി​ര്‍ദേ​ശം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. നി​ല​വി​ല്‍ ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്റെ പ്ര​സി​ഡ​ന്‍റും ജ​യ് ഷാ​യാ​ണ്.

ന​വം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ബി​സി​സി​ഐ സെ​ക്ര​ട്ട​റി​യു​ടെ സ്ഥാ​നം ഒ​ഴി​യേ​ണ്ട​തു​ണ്ട്. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച് ഐ​സി​സി സ്ഥാ​ന​ത്തെ​ത്തി​യാ​ല്‍ ജ​യ് ഷാ​യ്ക്ക് ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കേ​ണ്ടി വ​രും. 2021ലാ​ണ് ജ​യ് ഷാ ​ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com