ഐപിഎൽ ആവേശം: റെക്കോഡ് കാണികളുമായി ജിയോ ഹോട്ട്സ്റ്റാറിന് ആഘോഷം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. മത്സരങ്ങള്‍ ആവേശം ജനിപ്പിച്ച് മുന്നേറുമ്പോള്‍ റിലയന്‍സിന്‍റെ കീഴിലുള്ള ജിയോഹോട്ട്സ്റ്റാറും വലിയ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒ.ടി.ടി കാഴ്ച്ചക്കാരെയാണ് ജിയോഹോട്ട്സ്റ്റാര്‍ ഉദ്ഘാടനത്തിന്‍റെ ആദ്യ ആഴ്ച്ചയില്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 22ന് ആരംഭിച്ച ടൂര്‍ണമെന്‍റിന്‍റെ ആദ്യ ആഴ്ച്ച കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ 40% വര്‍ധനയാണ് നേടാനായത്.

ടി.വി സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഐ.പി.എല്‍ ആദ്യവാരം മികച്ച റേറ്റിംഗ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് മത്സരങ്ങളുടെ ആവറേജ് റേറ്റിംഗില്‍ 37 ശതമാനം വര്‍ധനയുണ്ട്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ജിയോ സിനിമാസും ഡിസ്‌നി ഹോട്ട്സ്റ്റാറും തമ്മിലുള്ള ലയനം ഐ.പി.എല്ലിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ചു. ജിയോ മൊബൈല്‍ നെറ്റ്വര്‍ക്കിലൂടെ ജിയോഹോട്ട്സ്റ്റാര്‍ പാക്കേജുകള്‍ സൗജന്യമായി നല്‍കിയത് നിര്‍ണായകമായി. അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ടി.വി, ഡിജിറ്റല്‍ പ്രേക്ഷകര്‍ കുറയുകയാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com