ഓസീസിനെതിരേ മോശം പ്രകടനം; ജോ റൂട്ടിന് നാണക്കേടിന്‍റെ റെക്കോഡ്

9 തവണയാണ് ഓസ്ട്രേലിയക്കെതിരേ ജോ റൂട്ട് ഡക്കിന് പുറത്തായിട്ടുള്ളത്
Joe Root is also among the players who were out for a duck against Australia.

ജോ റൂട്ട്

Updated on

പെർത്ത്: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ദയനീയ പ്രകടനം പുറത്തെടുത്തതിനു പിന്നാലെ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് നാണക്കേടിന്‍റെ റെക്കോഡ്. ഓസീസിനെതിരേ ഡക്കിനു പുറത്തായ താരങ്ങളുടെ പട്ടികയിൽ ജോ റൂട്ടും ഇടം പിടിച്ചു. 9 തവണയാണ് ഓസ്ട്രേലിയക്കെതിരേ ജോ റൂട്ട് ഡക്കിന് പുറത്തായിട്ടുള്ളത്. ഇതോടെ ഇന്ത‍്യൻ താരം വിരാട് കോലിക്കൊപ്പമെത്തി. കോലി 9 തവണ ഓസീസിനെതിരേ ഡക്കിന് പുറത്തായിട്ടുണ്ട്.

16 തവണ ഓസ്ട്രലിയക്കെതിരേ ഡക്കിന് പുറത്തായ വെസ്റ്റ് ഇൻഡീസ് താരം കോർട്നി വാൽഷാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത‍്യൻ താരങ്ങളായ ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, ഹർഭജൻ‌ സിങ് എന്നിവർ നേരത്തെ തന്നെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പെർത്തിൽ നടന്ന മത്സരത്തിൽ മിച്ചൽ സ്റ്റാർക്കാണ് ജോ റൂട്ടിനെ പുറത്താക്കിയത്. ഇതോടെ ഓസീസിനെതിരേ കന്നി സെഞ്ചുറിക്കായി താരത്തിന് ഇനിയും കാത്തിരിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com