സ്റ്റോക്സിനു പിന്നാലെ റൂട്ടും ഐപിഎല്ലിൽനിന്നു പിൻമാറി

കഴിഞ്ഞ സീസണിൽ ബാറ്റ് ചെയ്തത് ഒരു മത്സരത്തിൽ മാത്രം
Joe Root
Joe Root
Updated on

ലണ്ടൻ: ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനു പിന്നാലെ ബാറ്റർ ജോ റൂട്ടും അടുത്ത വർഷത്തെ ഐപിഎല്ലിൽനിന്നു പിൻമാറി. സ്റ്റോക്സ് ചെന്നൈ സൂപ്പർകിങ്സിന്‍റെ താരമാണെങ്കിൽ, റൂട്ട് കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിലാണു കളിച്ചത്.

റൂട്ടിന്‍റെ തീരുമാനം മാനിക്കുന്നു എന്ന് രാജസ്ഥാൻ റോയൽസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്തേണ്ട കളിക്കാരുടെ പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി റൂട്ടുമായി സംസാരിച്ചിരുന്നു. ആ സമയത്ത് അടുത്ത സീസണിൽ വിട്ടു നിൽക്കാനുള്ള ആഗ്രഹം റൂട്ട് അറിയിച്ചതെന്ന് റോയൽസ് ടീം ഡയറക്റ്റർ കുമാർ സംഗക്കാര പറഞ്ഞു.

ലോകകപ്പിനു ശേഷം റൂട്ടിന് ഒരു ഇടവേള ആവശ്യമാണെന്ന് ഇംഗ്ലണ്ടിന്‍റെ മാനേജിങ് ഡയറക്റ്റർ റോബ് കീ കരീബിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ച ശേഷം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണത്തെ താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് റൂട്ടിനെ റോയൽസ് സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളിൽ മാത്രമാണ് ടീമിൽ ഉൾപ്പെട്ടത്. ബാറ്റ് ചെയ്തത് ഒന്നിൽ മാത്രം. അന്നു പത്തു റൺസാണെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com