'ദി ലാസ്റ്റ് ടൈം ഈസ് നൗ' ഇടി മതിയാക്കി ജോണ്‍ സീന| Video

ഇതുവരെ 16 തവണ ലോകചാമ്പ്യനായിട്ടുണ്ട്
john cene retirement
'ദി ലാസ്റ്റ് ടൈം ഈസ് നൗ' ഇടി മതിയാക്കി ജോണ്‍ സീന| John Cena

ടൊറന്റോ: റെസ്ലിങ് ഇതിഹാസം ജോണ്‍ സീന വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റിൽ (ഡബ്ല്യുഡബ്ല്യുഇ) നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 47കാരനായ ജോണ്‍ സീന ഇതുവരെ 16 തവണ ലോകചാമ്പ്യനായിട്ടുണ്ട്. ടൊറന്റോയില്‍ നടന്ന 'മണി ഇന്‍ ദ ബാങ്ക്' ലൈവ് മത്സരത്തിനിടെ അപ്രത്യക്ഷമായാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2025 ഡിസംബറോടെ മത്സരങ്ങള്‍ മതിയാക്കുമെന്നാണ് പ്രഖ്യാപനം.

'ദി ലാസ്റ്റ് ടൈം ഈസ് നൗ' എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച് റിങ്ങിൽ എത്തിയ ജോണ്‍ സീന 'ഇന്ന് രാത്രി ഞാന്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്നും 2025 ഡിസംബര്‍ വരെ ഗുസ്തി നടത്താനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും റെസില്‍മാനിയ 41 ആയിരിക്കും എന്റെ അവസാന മത്സരമെന്നും ജോൺ സീന പറഞ്ഞു. ഏറെ വിഷമത്തോടെയാണ് താരം പ്രഖ്യാപനം നടത്തിയത്.

john cene retirement
90s കിഡ്സ് നൊസ്റ്റു: എവിടെ ആ പഴയ WWE മല്ലൻമാർ?

2002ൽ റെസ്ലിങ് കരിയര്‍ ആരംഭിച്ച ജോണ് സീന 2005ല്‍ ആദ്യമായി ഡബ്ല്യുഡബ്ല്യുഇ ചാംപ്യനായി. തുടർന്ന് 13 തവണ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പും രണ്ട് തവണ റോയല്‍ റംബിളും നേടി. 2017ലാണ് അവസാനമായി റെസല്‍മാനിയ ജേതാവായത്.

ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് 9, ബംബിൾ ബീ, സൂയിസൈഡ് സ്‌ക്വാഡ്, 12 റൗണ്ടസ് തുടങ്ങീ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും ജോണ്‍ സീന വേഷമിട്ടിട്ടുണ്ട്. 96-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ജോണ്‍ സീന ശ്രദ്ധ നേടിയിരുന്നു.

Trending

No stories found.

Latest News

No stories found.