ഹേ​സ​ൽ​വു​ഡും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു

മാ​ര്‍ച്ച് ഒ​ന്നി​ന് ഇ​ന്‍ഡോ​റി​ല്‍ ന​ട​ക്കു​ന്ന മൂ​ന്നാം ടെ​സ്റ്റി​ന് മു​മ്പ് ക​മി​ന്‍സ് ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്
ഹേ​സ​ൽ​വു​ഡും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളി​ലെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ക്ക് വ​ൻ തി​രി​ച്ച​ടി. കാ​ലി​ന്‍റെ ഉ​പ്പൂ​റ്റി​ക്ക് പ​രു​ക്കേ​റ്റ് ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളും ന​ഷ്ട​മാ​യ പേ​സ​ര്‍ ജോ​ഷ് ഹേ​സ​ല്‍വു​ഡ് പ​ര​മ്പ​ര​യി​ല്‍ നി​ന്ന് പു​റ​ത്താ​യി. ജ​നു​വ​രി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​ക്കി​ടെ കാ​ലി​ന് പ​രു​ക്കേ​റ്റ ഹേ​സ​ല്‍വു​ഡി​ന്‍റെ പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​രം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

നേ​ര​ത്തെ വ്യ​ക്തി​പ​രാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മി​ന്‍സ് ര​ണ്ടാം ടെ​സ്റ്റി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. മാ​ര്‍ച്ച് ഒ​ന്നി​ന് ഇ​ന്‍ഡോ​റി​ല്‍ ന​ട​ക്കു​ന്ന മൂ​ന്നാം ടെ​സ്റ്റി​ന് മു​മ്പ് ക​മി​ന്‍സ് ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​മി​ന്‍സ് തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ല്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്ത് ആ​വും ഓ​സ്ട്രേ​ലി​യ​യെ ന​യി​ക്കു​ക.

അ​തി​നി​ടെ ക​മി​ന്‍സി​നും ഹേ​സ​ല്‍വു​ഡി​നും പു​റ​മെ മൂ​ന്ന് താ​ര​ങ്ങ​ള്‍ കൂ​ടി ഓ​സ്ട്രേ​ലി​യ​ന്‍ ടീം ​ക്യാം​പ് വി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​താ​യി ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ര​ണ്ടാം ടെ​സ്റ്റി​ല്‍ ബാ​റ്റി​ങ്ങി​നി​ടെ പ​രു​ക്കേ​റ്റ ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് വാ​ര്‍ണ​ര്‍, ആ​ഷ്ട​ണ്‍ ആ​ഗ​ര്‍, മാ​റ്റ് റെ​ന്‍ഷാ എ​ന്നി​വ​രാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്.

ര​ണ്ടാം ടെ​സ്റ്റി​ല്‍ പ​ന്ത് ഹെ​ല്‍മ​റ്റി​ല്‍ കൊ​ണ്ട​തി​നെ​ത്തു​ട​ര്‍ന്ന് ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ വാ​ര്‍ണ​ര്‍ ക​ണ്‍ക​ഷ​ന് വി​ധേ​യ​നാ​യി​രു​ന്നു. വാ​ര്‍ണ​ര്‍ക്ക് പ​ക​രം റെ​ന്‍ഷാ ആ​ണ് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഓ​സ്ട്രേ​ലി​യ​ക്കാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ​ത്. വാ​ര്‍ണ​ര്‍ക്കൊ​പ്പം ഫി​റ്റ്നെ​സ് പ്ര​ശ്ന​ങ്ങ​ളു​ള്ള മാ​റ്റ് റെ​ന്‍ഷാ, ആ​ഷ്ട​ണ്‍ അ​ഗ​ര്‍, ടോ​ഡ് മ​ര്‍ഫി എ​ന്നി​വ​രാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ഓ​സീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ​രു​ക്കേ​റ്റ സ്റ്റാ​ർ പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്, ഓ​ള്‍ റൗ​ണ്ട​ര്‍ കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ എ​ന്നി​വ​ര്‍ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ല്‍ ക​ളി​ച്ചി​രു​ന്നി​ല്ല, ഇ​രു​വ​രും മൂ​ന്നാം ടെ​സ്റ്റി​ല്‍ ക​ളി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ടീ​മി​ലെ മാ​റ്റ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് നാ​ളെ ചേ​രു​ന്ന സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നാ​ലു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളും ജ​യി​ച്ച് ഇ​ന്ത്യ പ​ര​മ്പ​ര​യി​ല്‍ 2-0ന് ​മു​ന്നി​ലാ​ണ്. മാ​ര്‍ച്ച് ഒ​ന്ന് മു​ത​ല്‍ ഇ​ന്‍ഡോ​റി​ലാ​ണ് മൂ​ന്നാം ടെ​സ്റ്റ്.

ഹേ​സ​ൽ​വു​ഡും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു
​സ്മൃ​തിയുടെ ചിറകിലേറി ഇ​ന്ത്യ​ സെമിയിൽ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com