ടി20 ലോകകപ്പിലെ ആദ‍്യ ഘട്ടം ഹേസൽവുഡിന് നഷ്ടമാവും; ഓസീസിന് തിരിച്ചടി

കാലിനേറ്റ പരുക്കിൽ നിന്നും താരം മുക്തനായിട്ടില്ലെന്നാണ് സൂചന
josh hazelwood likely to miss t20 world cup early stage matches

ജോഷ് ഹേസൽവുഡ്

Updated on

പെർത്ത്: ഫെബ്രുവരി 7ന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി ഇത്തവണ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ആദ‍്യ ഘട്ട മത്സരങ്ങൾ ഓസ്ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡിന് നഷ്ടമായേക്കും. കാലിനേറ്റ പരുക്കിൽ നിന്നും താരം മുക്തനായിട്ടില്ലെന്നാണ് സൂചന. പകരം റിസർവ് താരമായി ഷോൺ അബോട്ടിനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയായിരുന്നു ഹേസൽവുഡിന് പരുക്കേറ്റത്. ഹേസൽവുഡിന്‍റെ ദീർഘകാല കായികക്ഷമത കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനത്തിന് മുതിർന്നതെന്ന് ഓസീസ് ടീം പരിശീലകൻ ടോണി ഡോഡ്മെയ്ഡ് വ‍്യക്തമാക്കി.

നേരത്തെ പരുക്കേറ്റതിനു പിന്നാലെ പാറ്റ് കമ്മിൻസിനെ ടീമിൽ നിന്നും ഒഴിവാക്കി പകരം ബെൻ ഡാർഷൂയിസിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഹേസൽവുഡിന്‍റെ പരുക്ക് ഓസീസിന് വലിയ തിരിച്ചടിക്ക് കാരണമായേക്കും. ഫെബ്രുവരി 11ന് അയർലൻഡിനെതിരേയാണ് ഓസീസിന്‍റെ ലോകകപ്പിലെ ആദ‍്യ മത്സരം. മിച്ചൽ മാർഷാണ് ഓസീസിനെ നയിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com