ഓസീസിന് തിരിച്ചടിയായി ഹേസൽവുഡിന്‍റെ പരുക്ക്; ടി20 ലോകകപ്പിൽ കളിക്കില്ല

ഹേസൽവുഡിന് പകരക്കാരെ ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ല
josh hazlewood ruled out from australia team due to injury in t20 world cup 2026

ജോഷ് ഹേസൽവുഡ്

Updated on

കൊളംബോ: ഫെബ്രുവരി 7ന് ഇത്തവണത്തെ ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി പേസർ ജോഷ് ഹേസൽവുഡിന്‍റെ പരുക്ക്. ഇതേത്തുടർന്ന് ഹേസൽവുഡിന് ഇത്തവണത്തെ ടി20 ലോകകപ്പ് നഷ്ടമാകും.

നേരത്തെ ഹേസൽവുഡ് സൂപ്പർ 8 ഘട്ടത്തോടെ ടീമിൽ തിരിച്ചെത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പരുക്ക് ഭേദമാകാത്തതിനാൽ ടീം മാനേജ്മെന്‍റ് ടൂർണമെന്‍റിൽ നിന്നും താരത്തെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ പരുക്ക് പൂർ‌ണമായി ഭേദമാകാത്ത ഹേസൽവുഡിനെ ടൂർണമെന്‍റിൽ കളിപ്പിച്ചാൽ പരുക്ക് ഗുരുതരമാകാൻ സാധ‍്യതയുണ്ടെന്നാണ് ഓസ്ട്രേലിയൻ സെലക്റ്റർ ടോണി ഡോഡിമെയ്ഡ് പറയുന്നത്. ഹേസൽവുഡിന് പകരക്കാരെ ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ല.

‌പാറ്റ് കമ്മിൻസിനു പുറമെ ഹേസൽവുഡിന്‍റെയും പരുക്ക് ഓസ്ട്രേലിയൻ ബൗളിങ് നിരയെ ശക്തമായി ബാധിക്കും. സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് നേരത്തെ തന്നെ ടി20 ക്രിക്കറ്റ് മതിയാക്കിയതിനാൽ‌ ഇത്തവണ പരിചയസമ്പന്നമായ താരങ്ങളുടെ അഭാവത്തിലായിരിക്കുംഓസീസ് കളത്തിലിറങ്ങുന്നത്. നഥാൻ എല്ലിസ്, ബെൻ ഡാർഷൂയിസ്, സേവിയർ ബാർട്‌ലെറ്റ് എന്നിവരാണ് ഓസീസ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ട മറ്റു പേസർമാർ.

logo
Metro Vaartha
www.metrovaartha.com