ഐപിഎല്ലിൽ കളിക്കാൻ ഹണിമൂൺ മാറ്റിവച്ച് ഓസീസ് താരം തിരിച്ചു വരുമോ‍?

അടുത്തിടെ നടന്ന ഐപിഎൽ മിനി താരലേലത്തിൽ 8.5 കോടി രൂപ മുടക്കിയാണ് ഓസ്ട്രേലിയൻ താരം ജോഷ് ഇംഗ്ലിസിനെ ലഖ്നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയത്
josh inglis availability in ipl 2026

ജോഷ് ഇംഗ്ലിസ്

Updated on

മെൽബൺ: അടുത്തിടെ നടന്ന ഐപിഎൽ മിനി താരലേലത്തിൽ 8.5 കോടി രൂപ മുടക്കി ഓസ്ട്രേലിയൻ താരം ജോഷ് ഇംഗ്ലിസിനെ ലഖ്നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയത് വലിയ തോതിൽ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. നാലു മത്സരങ്ങൾ മാത്രമെ ഐപിഎല്ലിൽ കളിക്കുകയുള്ളൂവെന്ന് താരം ലേലത്തിന് മുൻപേ അറിയിച്ചിരുന്നു.

‌എന്നിട്ടും വൻ തുക മുടക്കി ജോഷ് ഇംഗ്ലിസിനെ ടീമിൽ വിളിച്ചെടുത്തതിനാണ് ആരാധകർ വിമർശനം ഉന്നയിച്ചത്. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജോഷ് ഇംഗ്ലിസ് ഹണിമൂൺ നീട്ടിവയ്ക്കാൻ തീരുമാനിച്ചതായാണ് വിവരം.

അങ്ങനെയെങ്കിൽ വരുന്ന ഐപിഎൽ സീസണിൽ ലഖ്നൗവിനു വേണ്ടി എല്ലാ മത്സരങ്ങളിലും താരം കളത്തിലിറങ്ങിയേക്കും. ഏപ്രിൽ 18ന് വിവാഹിതനാവുന്ന ഇംഗ്ലിസ് ഹണിമൂണിന് പോകുന്നതിനാൽ ഐപിഎൽ സീസണിലെ എല്ലാ മത്സരങ്ങളും കളിക്കാൻ സാധിക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com