'മാന‍്യന്മാരുടെ കളിയിലെ മാന‍്യൻ'; കിവീസിന്‍റെ സ്വന്തം വില‍്യംസൺ

16 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് കെ‌യ്ൻ വില‍്യംസൺ കളമൊഴിയുമ്പോള ആര് വിടവ് നികത്തുമെന്ന ചോദ‍്യം അവശേഷിക്കുന്നു
kane williamson the real gentleman of gentleman game

കെയ്‌ൻ വില‍്യംസൺ

Updated on

ന‍്യൂസിലൻഡിനെതിരേ കളിക്കുന്ന തന്‍റെ അവസാന ടെസ്റ്റ് പരമ്പര‍യ്ക്കിടെ അന്നത്തെ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനോട് സീനിയർ താരം ബ്രണ്ടൻ മക്കല്ലം ഇങ്ങനെ പറഞ്ഞു. ''Mate this kid is going to be one of the best players in the world''. അന്ന് തമാശ രൂപേണ പോണ്ടിങ് മറുപടി പറഞ്ഞു ശരിക്കും? വർഷങ്ങൾ പിന്നിട്ടു. സാക്ഷാൽ പോണ്ടിങ്ങിനെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു അയാളുടെ വളർച്ച. മാന‍്യന്മാരുടെ കളിയിലെ യഥാർഥ മാന‍്യൻ. ഹേറ്റേഴ്സില്ലാത്ത പോരാളി. അതെ കെയ്ൻ വില‍്യംസൺ.

16 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് അദ്ദേഹം കളമൊഴിയുമ്പോൾ ആ വിടവ് ആരും നികത്തുമെന്ന ചോദ‍്യം അവശേഷിക്കുന്നു. വെടിക്കെട്ട് ബാറ്റർമാർ ഒരുപാട് ന‍്യൂസിലൻഡ് ജേഴ്സിയണിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയധികം അസാധ‍്യ സ്ട്രോക്ക് പ്ലെയുള്ള താരങ്ങൾ ലക്ഷ‍്യത്തിലൊന്നെ കാണൂ. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിലൊരാളാണ് കളി മതിയാക്കിയത്. കിരീട വളർച്ചയുടെ പേരിൽ വലിയ വിമർശനം നേരിട്ടപ്പോഴും അയാൾ എല്ലാം ഒരു ചിരിയിൽ ഒതുക്കി.

2021ൽ ഇന്ത‍്യയെ പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് കിവീസിന് നേടി കൊടുത്തപ്പോൾ ഇന്ത‍്യൻ ആരാധകരും ഏറെ സന്തോഷിച്ചു. കാരണം അയാൾ അർഹിച്ചതായിരുന്നു ആ നേട്ടം. ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് പരാജയപ്പെട്ടപ്പോഴും സങ്കടം ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ട് നേരിട്ട ഒരു ക‍്യാപ്റ്റൻ തങ്ങൾക്കുണ്ടായിരുന്നുവെന്ന് ന‍്യൂസിലൻഡ് ആരാധകർക്ക് എന്നും ഓർമിക്കാം.

ടെസ്റ്റിലെ മാസ്റ്റർ

ക്രിക്കറ്റിന്‍റെ ഏറ്റവും ദീർഘമുള്ള ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റിൽ മികവ് തെളിയിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര‍്യമല്ല. എന്നാൽ ഈ ഫോർമാറ്റിൽ അഗ്രകണ‍്യനായിരുന്നു കെയ്ൻ. 110 മത്സരങ്ങളിൽ നിന്നും 33 സെഞ്ചുറിയും 38 അർധസെഞ്ചുറിയും അടക്കം നേടിയത് 9515 റൺസ്. ടെസ്റ്റിൽ ന‍്യൂസിലൻഡിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം കെയ്ൻ വില‍്യംസണ് സ്വന്തം. ടെസ്റ്റിൽ പാക്കിസ്ഥാൻ താരം യൂനസ് ഖാന് സമാനമായിരുന്നു വില‍്യംസൺ. നിലയുറപ്പിച്ചാൽ‌ വില‍്യംസണെ പുറത്താകുകയെന്നത് അസാധ‍്യമായിരുന്നു.

ക‍ിവീസിന്‍റെ ക‍്യാപ്റ്റൻ

സ്റ്റീഫൻ ഫ്ലെമിങ്, ബ്രണ്ടൻ മക്കല്ലം എന്നിങ്ങനെ നിരവധി പേർ കിവീസിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ആനയ്ക്ക് നെറ്റിപട്ടം ചുറ്റിയ പോലെ വില‍്യംസണോളം യോജിച്ചൊരാൾ വേറെയുണ്ടാകില്ല. 40 ടെസ്റ്റും 91 ഏകദിനവും 75 ടി20യും വില‍്യംസൺ കിവിസിനെ നയിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വിജയമായിരുന്നു. വില‍്യംസൺ ക‍്യാപ്റ്റനായിരുന്ന കാലഘട്ടത്തിലാണ് ന‍്യൂസിലൻഡ് 2021 ടി20 ലോകകപ്പ് ഫൈനൽ, 2019 ഏകദിന ലോകകപ്പ് ഫൈനൽ, എന്നിവയിൽ പ്രവേശിച്ചത്. ആദ‍്യമായി ന‍്യൂസിലൻഡിന് ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് കിരീടം നേടികൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

logo
Metro Vaartha
www.metrovaartha.com