രഞ്ജി ട്രോഫി: കർണാടകയ്ക്കെതിരേ ഭേദപ്പെട്ട സ്കോർ ഉയർത്തി ജമ്മു കശ്മീർ

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തിട്ടുണ്ട് ജമ്മു കശ്മീർ
karnataka vs jammu and kashmir ranji trophy match updates

മത്സരത്തിൽ നിന്ന്

Updated on

ബെംഗളൂരു: 2026ലെ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ കർണാടകയ്ക്കെതിരേ ഭേദപ്പെട്ട സ്കോർ ഉയർത്തി ജമ്മു കശ്മീർ‌. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തിട്ടുണ്ട് ജമ്മു കശ്മീർ.

ഓപ്പണിങ് ബാറ്റർ ഖമ്രാൻ ഇഖ്‌ബാൽ (6) ആണ് പുറത്തായത്. പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. 57റൺസുമായി പുറത്താവാതെ യാവെർ ഹസനും 38 റൺസുമായി മറുവശത്ത് പുറത്താവാതെ ശുഭം പുന്ധിറുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ജമ്മു കശ്മീരിന് സ്കോർ 18 റൺസിൽ നിൽക്കെയാണ് ആദ‍്യ വിക്കറ്റ് നഷ്ടമായത്. എന്നാൽ രണ്ടാം വിക്കറ്റിൽ യാവർ ഹസൻ- ശുഭം പുന്ധിർ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ 100 പിന്നിട്ടത്.

‌32.3 ഓവറിലാണ് ടീം 100 റൺസ് കടന്നത്. വിജയ്കുമാർ വൈശാഖും വിദ‍്യാഥിർ പാട്ടീലും ഒൻപത് ഓവർ വീതം പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല. സ്പിന്നർ ശ്രേയസ് ഗോപാൽ അഞ്ച് ഓവർ മാത്രമെ പന്തെറിഞ്ഞുള്ളൂവെങ്കിലും വിക്കറ്റ് വീഴ്ത്താതെ 26 റൺസ് വഴങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com