രാഹുലിനും പടിക്കലിനും അർധസെഞ്ചുറി; രഞ്ജി ട്രോഫി സെമി ഫൈനലിൽ കർണാടക‌യ്ക്ക് ഭേദപ്പെട്ട സ്കോർ

ഉച്ചഭക്ഷണിത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തിട്ടുണ്ട് കർ‌ണാടക
karnataka vs Uttarakhand ranji trophy semi final match updates

കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ

Updated on

ലഖ്നൗ: ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ കർണാടകയ്ക്ക് ഭേദപ്പെട്ട സ്കോർ. ഉച്ചഭക്ഷണിത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തിട്ടുണ്ട് കർ‌ണാടക.

ഓപ്പണിങ് ബാറ്റർ മായങ്ക് അഗർവാളിന്‍റെ (5) വിക്കറ്റാണ് ടീമിന് നഷ്ടമായത്. 57 റൺസുമായി കെ.എൽ. രാഹുലും 50 റൺസുമായി ക‍്യാപ്റ്റൻ ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ‌. ഉത്തരാഖണ്ഡിനു വേണ്ടി ആദിത‍്യ റാവത്താണ് വിക്കറ്റ് വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കർണാടകയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ആദ‍്യ 15 റൺ‌സ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായിരുന്നു.

എന്നാൽ പിന്നീട് രണ്ടാം വിക്കറ്റിൽ രാഹുൽ- പടിക്കൽ സഖ‍്യം ചേർത്ത 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ ഉയർന്നത്. മായങ്ക് മിശ്ര, അഭയ് നീഗി അടക്കമുള്ളവർ 7 ഓവർ വീതം പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല.

logo
Metro Vaartha
www.metrovaartha.com