കശ്മീർ മാരത്തണിന് തുടക്കം; സമ്മാനത്തുക 3.17 കോടി

ഓപ്പൺ വിഭാഗത്തിലെ വിജയിക്ക് 25 ലക്ഷം രൂപ ലഭിക്കും
Jammu and Kashmir Chief Minister Omar Abdullah

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Updated on: 

ശ്രീനഗർ: കശ്മീർ മാരത്തണിന്‍റെ മൂന്നാം പതിപ്പിന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഞായറാഴ്ച തുടക്കമിട്ടു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി 1,800ലേറെ കായികതാരങ്ങൾ മാരത്തണിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ പ്രമുഖ അത്‌ലറ്റിക്‌സ് മത്സരങ്ങളിലൊന്നായി കശ്മീർ മാരത്തൺ മാറിയിട്ടുണ്ട്. ഇത്തവണ 3.17 കോടി രൂപയാണ് ആകെ സമ്മാനത്തുക. ഓപ്പൺ വിഭാഗത്തിലെ വിജയിക്ക് 25 ലക്ഷം രൂപ ലഭിക്കും. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിൽ ദീർഘദൂര ഓട്ടം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ പ്രാദേശിക ഓട്ടക്കാർക്കായും പ്രത്യേക സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്.

മാരത്തണിന്‍റെ ആദ്യ രണ്ട് പതിപ്പുകളിലും ഒമർ അബ്ദുള്ള പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹം പങ്കെടുക്കുന്നില്ല.

logo
Metro Vaartha
www.metrovaartha.com