പലസ്തീൻ പതാക ഹെൽമറ്റിൽ പ്രദർശിപ്പിച്ചു; ക്രിക്കറ്റ് താരത്തെ ചോദ‍്യം ചെയ്യാനൊരുങ്ങി കശ്മീർ പൊലീസ്

ജമ്മു കശ്മീരിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിനിടെയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്
Kashmir police to question cricketer for displaying Palestinian flag on helmet

ഫുർഖാൻ ഭട്ട്

Updated on

ശ്രീനഗർ: പലസ്തീൻ പതാക ഹെൽമറ്റിൽ പ്രദർശിപ്പിച്ച് ബാറ്റേന്തിയതിന് ക്രിക്കറ്റ് താരത്തെ പൊലീസ് ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിനിടെയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

ഫുർഖാൻ ഭട്ട് എന്ന താരമാണ് പലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ച് ബാറ്റേന്തിയതെന്നാണ് വിവരം. ഇയാളെ കൂടാതെ ടൂർണമെന്‍റ് നടത്തിയ സംഘാടകരെയും ചോദ‍്യം ചെയ്യാൻ ജമ്മു കശ്മീർ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.

പലസ്തീൻ പതാക ഹെൽമറ്റിൽ പ്രദർശിപ്പിച്ചത് ക‍്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയായിരുന്നു. പലസ്തീൻ പതാക പ്രദർശിപ്പിച്ച സാഹചര‍്യത്തെ പറ്റി പൊലീസ് അന്വേഷിച്ചു വരുകയാണ്. ഇതുവരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കൃത‍്യമായ അന്വേഷണത്തിനു ശേഷമായിരിക്കും തുടർനടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com