കെസിഎ പിങ്ക് ടി20 ടൂര്‍ണമെന്‍റിനു തുടക്കം

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വനിതകളുടെ ആറാമത് പിങ്ക് ടി20 ടൂര്‍ണമെന്‍റ്
KCA Pink T20 cricket

കെസിഎ പിങ്ക് ടി20 ടൂര്‍ണമെന്‍റിനു തുടക്കം

Updated on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വനിതകളുടെ ആറാമത് പിങ്ക് ടി20 ടൂര്‍ണമെന്‍റിനു തുമ്പ സെന്‍സേവിയേഴ്സ് കെസിഎ സ്റ്റേഡിയത്തില്‍ തുടക്കമായി. മേയ്‌ 15 വരെ നീളുന്ന ടൂര്‍ണമെന്‍റില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്.

ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമായാണ്‌ ടൂര്‍ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ താരങ്ങളായ സജന സജീവന്‍, നജ്‌ല സി.എം.സി. എന്നിവര്‍ വിവിധ ടീമുകളിലായി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നു. മത്സരങ്ങള്‍ തത്സമയം ഫാന്‍ കോഡ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യും.

ടീമുകള്‍: കെസിഎ ആംബര്‍ (ക്യാപ്റ്റന്‍ - സജന സജീവന്‍), കെസിഎ സഫയര്‍ (ക്യാപ്റ്റന്‍ -അക്ഷയ എ), കെസിഎ എംറാള്‍ (ക്യാപ്റ്റന്‍ - നജ്‌ല സി.എം.സി.), കെസിഎ റൂബി (ക്യാപ്റ്റന്‍ - ദൃശ്യ ഐ.വി.), കെസിഎ പേള്‍ (ക്യാപ്റ്റന്‍ - ഷാനി ടി.)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com