കെസിഎ പിങ്ക് ടി20: പേൾസിനും എമറാൾഡിനും വിജയം

തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്. ആകെ അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.
തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്. ആകെ അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.

കെസിഎ പിങ്ക് ടി20: പേൾസിനും എമറാൾഡിനും വിജയം

KCA

Updated on

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ ദിവസത്തെ മത്സരങ്ങളിൽ കെസിഎ പേൾസും കെസിഎ എമറാൾഡും ജയിച്ചു. ആദ്യ മത്സരത്തിൽ പേൾസ് ഏഴ് വിക്കറ്റിന് റൂബിയെ തോൽപ്പിച്ചപ്പോൾ രണ്ടാം മത്സത്തിൽ എമറാൾഡ് 77 റൺസിന് ആംബറിനെ തോൽപ്പിച്ചു. ക്യാപ്റ്റൻമാരുടെ ഓൾറൗണ്ട് മികവാണ് ഇരു ടീമുകൾക്കും വിജയമൊരുക്കിയത്.

പേൾസിനെതിരേ ആദ്യം ബാറ്റ് ചെയ്ത റൂബി 19.4 ഓവറിൽ 87 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനി തയ്യിലിന്‍റെ ഉജ്ജ്വല ബൗളിങ്ങാണ് പേൾസിനു കരുത്തായത്. ആര്യനന്ദ മൂന്നും കീർത്തി ജയിംസ് രണ്ടും വിക്കറ്റ് നേടി. മൂന്ന് പേർ മാത്രമാണ് റൂബി ബാറ്റിങ് നിരയിൽ രണ്ടക്കം കണ്ടത്. 22 റൺസെടുത്ത ക്യാപ്റ്റൻ ദൃശ്യ വാസുദേവനാണ് റൂബിയുടെ ടോപ് സ്കോറർ. അഷിമ ആന്‍റണി 17ഉം അജന്യ ടി.പി. പത്തും റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേൾസ് മൂന്ന് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ ഷാനി 19 റൺസെടുത്തു. ആര്യനന്ദ 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ശ്രദ്ധ സുമേഷ് 23 റൺസെടുത്തു. ഷാനിയാണ് കളിയിലെ താരം.

തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്. ആകെ അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.

KCA

രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് ക്യാപ്റ്റൻ നജ്ല നൗഷാദിന്‍റെ ഉജ്ജ്വല ഇന്നിങ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. 34 പന്തിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 58 റൺസാണ് നജ്ല നേടിയത്. 45 റൺസെടുത്ത വൈഷ്ണ എം.പിയും മികച്ച പ്രകടനം കാഴ്ച വച്ചു. ഇരുവരുടെയും മികവിൽ എമറാൾഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആംബറിന് വേണ്ടി ക്യാപ്റ്റൻ സജന സജീവനും ശീതളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് മാത്രമാണ് നേടാനായത്. 22 റൺസെടുത്ത സൂര്യ സുകുമാർ മാത്രമാണ് ആംബർ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. സജന സജീവൻ 12ഉം അൻസു സുനിൽ 13ഉം റൺസെടുത്തു. എമറാൾഡിനു വേണ്ടി നിയതി മഹേഷ് മൂന്നും നജ്ല നൗഷാദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നജ്ലയാണ് പ്ലെയർ ഓഫ് ദി മാച്ച്.

തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്. ആകെ അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com