കെസിഎൽ പോരാട്ടവേദി ഓഗസ്റ്റ് 21ന് ഉണരും

ദിവസവും രണ്ട് മത്സരങ്ങൾ, സെമി ഫൈനലുകൾ സെപ്റ്റംബർ അഞ്ചിന്, ഫൈനൽ ആറിന്.
KCL Season 2 schedule

കെസിഎൽ മത്സരക്രമം

Updated on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (KCL) രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാംപ്യൻ കൊല്ലം സെയ്‌ലേഴ്സും റണ്ണറപ്പ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഓഗസ്റ്റ് 21ന് ഏറ്റുമുട്ടും. ഉദ്ഘാടന ദിനത്തിലെ രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്സും കൊമ്പുകോർക്കും.

തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബാണ് മത്സരവേദി. ദിവസവും രണ്ടു മത്സരങ്ങൾ വീതം നടക്കും. ലീഗ് റൗണ്ടിലെ ആദ്യ നാല് സ്ഥാനക്കാർ നോക്കൗട്ടിന് യോഗ്യത സ്വന്തമാക്കും. സെപ്റ്റംബർ 5നാണ് സെമിഫൈനൽ. 6ന് ഫൈനൽ അരങ്ങേറും.

ഷെഡ്യൂൾ

  • ഓഗസ്റ്റ് 21 – കൊല്ലം സെയിലേഴ്സ് vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (ഉച്ചയ്ക്ക് 2.30) | ട്രിവാൻഡ്രം റോയൽസ് vs കൊച്ചി ബ്ലൂ ടൈഗേഴ്സ് (രാത്രി 7.30ന്)

  • ഓഗസ്റ്റ് 22 – ആലപ്പി റിപ്പിൾസ് vs തൃശൂർ ടൈറ്റൻസ് (ഉച്ചയ്ക്ക് 2.30) | കൊല്ലം സെയിലേഴ്സ് vs ട്രിവാൻഡ്രം റോയൽസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 23 – കൊച്ചി ബ്ലൂ ടൈഗേഴ്സ് vs ആലപ്പി റിപ്പിൾസ് (ഉച്ചയ്ക്ക് 2.30) | തൃശൂർ ടൈറ്റൻസ് vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 24 – കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് vs ട്രിവാൻഡ്രം റോയൽസ് (ഉച്ചയ്ക്ക് 2.30) | കൊച്ചി ബ്ലൂ ടൈഗേഴ്സ് vs കൊല്ലം സെയിലേഴ്സ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 25 – കൊല്ലം സെയിലേഴ്സ് vs തൃശൂർ ടൈറ്റൻസ് (ഉച്ചയ്ക്ക് 2.30) | ആലപ്പി റിപ്പിൾസ് vs ട്രിവാൻഡ്രം റോയൽസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 26 – തൃശൂർ ടൈറ്റൻസ് vs കൊച്ചി ബ്ലൂ ടൈഗേഴ്സ് (ഉച്ചയ്ക്ക് 2.30) | ആലപ്പി റിപ്പിൾസ് vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 27 – കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് vs കൊച്ചി ബ്ലൂ ടൈഗേഴ്സ് (ഉച്ചയ്ക്ക് 2.30) | അദാനി ട്രിവാൻഡ്രം റോയൽസ് vs തൃശൂർ ടൈറ്റൻസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 28 – കൊച്ചി ബ്ലൂ ടൈഗേഴ്സ് vs അദാനി ട്രിവാൻഡ്രം റോയൽസ് (ഉച്ചയ്ക്ക് 2.30) | ഏരീസ് കൊല്ലം സെയിലേഴ്സ് vs ആലപ്പി റിപ്പിൾസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 29 – തൃശൂർ ടൈറ്റൻസ് vs ഏരീസ് കൊല്ലം സെയിലേഴ്സ് (ഉച്ചയ്ക്ക് 2.30) | കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് vs ആലപ്പി റിപ്പിൾസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 30 – ട്രിവാൻഡ്രം റോയൽസ് vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (ഉച്ചയ്ക്ക് 2.30) | കൊച്ചി ബ്ലൂ ടൈഗേഴ്സ് vs തൃശൂർ ടൈറ്റൻസ് (വൈകിട്ട് 6.45)

  • ഓഗസ്റ്റ് 31 – ട്രിവാൻഡ്രം റോയൽസ് vs കൊല്ലം സെയിലേഴ്സ് (ഉച്ചയ്ക്ക് 2.30) | ആലപ്പി റിപ്പിൾസ് vs കൊച്ചി ബ്ലൂ ടൈഗേഴ്സ് (വൈകിട്ട് 6.45)

  • സെപ്റ്റംബർ 1 – തൃശൂർ ടൈറ്റൻസ് vs ആലപ്പി റിപ്പിൾസ് (ഉച്ചയ്ക്ക് 2.30) | കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് vs കൊല്ലം സെയിലേഴ്സ് (വൈകിട്ട് 6:45)

  • സെപ്റ്റംബർ 2 – കൊച്ചി ബ്ലൂ ടൈഗേഴ്സ് vs കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് (ഉച്ചയ്ക്ക് 2.30) | തൃശൂർ ടൈറ്റൻസ് vs അദാനി ട്രിവാൻഡ്രം റോയൽസ് (വൈകിട്ട് 6:45)

  • സെപ്റ്റംബർ 3 – അദാനി ട്രിവാൻഡ്രം റോയൽസ് vs ആലപ്പി റിപ്പിൾസ് (ഉച്ചയ്ക്ക് 2.30) | കൊല്ലം സെയിലേഴ്സ് vs കൊച്ചി ബ്ലൂ ടൈഗേഴ്സ് (വൈകിട്ട് 6:45)

  • സെപ്റ്റംബർ 4 – ആലപ്പി റിപ്പിൾസ് vs കൊല്ലം സെയിലേഴ്സ് (ഉച്ചയ്ക്ക് 2.30) | കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് vs തൃശൂർ ടൈറ്റൻസ് (വൈകിട്ട് 6. 45)

  • സെപ്റ്റംബർ 5 - ആദ്യ സെമി: ഉച്ചയ്ക്ക് 2.30 | രണ്ടാം സെമി: വൈകിട്ട് 6:45

  • സെപ്റ്റംബർ 6: ഫൈനൽ, വൈകിട്ട് 6.45

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com