കെസിഎൽ ടീമുകളുടെ ലോഞ്ച് ശനിയാഴ്ച

ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപിക്കും, മോടി കൂട്ടാൻ സംഗീത നിശയും
KCL Season 2 team launch

കെസിഎൽ ടീമുകളുടെ ലോഞ്ച് ശനിയാഴ്ച

Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎൽ) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ശനിയാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന വർണാഭമായ ചടങ്ങിൽ ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും.

ആദ്യ സീസണിന്‍റെ വിജയകരമായ നടത്തിപ്പിനു ശേഷം കൂടുതൽ മികവോടെയും ആവേശത്തോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്. ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തും. തുടര്‍ന്ന് കെസിഎൽ ഭാഗ്യചിഹ്നങ്ങളുടെ പേരുകൾ പ്രഖ്യാപിക്കും.

ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളെയും അവരുടെ ഔദ്യോഗിക ഗാനത്തിന്‍റെ അകമ്പടിയോടെ വേദിയിൽ പരിചയപ്പെടുത്തും.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com