ജി. സഞ്ജു ക‍്യാപ്റ്റൻ; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമായി

കഴിഞ്ഞ വർഷം ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ‍്യത്തോടെയാണ് കേരളം ഇക്കുറി കളത്തിലിറങ്ങുന്നത്
kerala announced squad for santhosh trophy

ടീം കേരള

Updated on

കൊച്ചി: സന്തോഷ് ട്രോഫി ടൂർണമെന്‍റിനുള്ള കേരള ടീമിനെ പ്ര‍ഖ‍്യാപിച്ചു. 22 അംഗ ടീമിനെ കേരള പൊലീസ് താരം ജി. സഞ്ജു നയിക്കും. കഴിഞ്ഞ വർഷം ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ‍്യത്തോടെയാണ് കേരളം ഇക്കുറി കളത്തിലിറങ്ങുന്നത്.

ജനുവരി 22ന് അസമിൽ വച്ചാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. റെയിൽവേസ്, ഒഡീശ, മേഘാലയ, പഞ്ചാബ്, സർവീസസ് എന്നീ ടീമുകളുമായി ഗ്രൂപ്പ് ഘട്ടത്തിൽ കേരളം ഏറ്റുമുട്ടും.

പഞ്ചാബുമായി ജനുവരി 22നാണ് കേരളത്തിന്‍റെ ആദ‍്യ മത്സരം. ഇത്തവണ പുതുമുഖങ്ങൾക്ക് പരിഗണന നൽകികൊണ്ടുള്ള ടീമിനെയാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. 9 പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിട്ടുള്ളത്.

ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം. ഷഫീഖ് ഹസനാണ് കേരളത്തിന്‍റെ പരിശീലകൻ. അസമിലെ സിലാപത്തർ, ധകുഖാന സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ടീം: ജി. സഞ്ജു, മുഹമ്മദ് അഷർ, മുഹമ്മദ് സിനാൻ, മുഹമ്മദ് കെ. ആഷിഖ്, ഇ. സജീഷ്, ടി. ഷിജിൻ, മുഹമ്മദ് അജ്സൽ, മുഹമ്മദ് റിയാസ് പിടി, എം. വിഘ്നേഷ്, അബൂബക്കർ ദിൽഷാദ്, എൻ.എം. അർജുൻ, വി. അർജുൻ, ഒ.എം. ആസിഫ്, ബിബിൻ അജയൻ, അബ്ദുൾ ബാദിഷ്, എസ്. സന്ദീപ്, തേജസ് കൃഷ്ണൻ എസ്, എം. മനോജ്, അജയ് അക്സ്, മുഹമ്മദ് ജസീൻ എം, എസ്. ഹജ്മൽ, അൽക്കേഷ് രാജ് ടി.വി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com