
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഡിഫൻസിവ് മിഡ്ഫീൽഡർ ഫ്രെഡി ലാലവ്മൗമയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. വ്യഴാഴ്‌ച രാത്രി കുണ്ടന്നൂരിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. താടിയെല്ലിനു പരിക്കേറ്റ ഫ്രെഡി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ 2026 വരെ കരാറുള ഫ്രെഡി ഈ സീസൺ മുതലാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേർന്നത്. നിലവിൽ മെഡിക്കൽ സംഘം താരത്തിൻ്റെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്ന്. ഇനി ഏത് മത്സരത്തിൽ കളിക്കാൻ പറ്റുമെന്ന് സാധിക്കുമെന്നു വ്യക്തമല്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
ഈ സീസണിൽ മികച്ച പ്രകടനം കാഴ്‌ചവച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ആറ് മത്സരങ്ങളിൽ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഉള്ളത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. നവംബർ 25 ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.