മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ് ലൈസൻസ് നിഷേധിച്ച് എഐഎഫ്എഫ്

ഓൾ ഇന്ത‍്യ ഫുട്ബോൾ ഫെഡറേഷന്‍റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി
kerala blasters premier one license rejected by aiff

മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരള ബ്ലാസ്റ്റേഴ്സിന് ക്ലബ് ലൈസൻസ് നിഷേധിച്ച് എഐഎഫ്എഫ്

Updated on

കൊച്ചി: ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് 2025-26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നഷ്ടമായി. ഓൾ ഇന്ത‍്യ ഫുട്ബോൾ ഫെഡറേഷന്‍റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.

സമൂഹമാധ‍്യമത്തിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ കാര‍്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ സ്പോർട്ടിങ്, ചർച്ചിൽ ബ്രദേഴ്സ്, ഇന്‍റർ കാശി ക്ലബുകൾക്കും ലൈസൻസ് നഷ്ടമായി.

ക്ലബ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമെ ക്ലബുകൾക്ക് ഐഎസ്എല്ലിലും എഎഫ്സി ക്ലബ് മത്സരങ്ങളിലും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. പഞ്ചാബ് എഫ്സിക്ക് മാത്രമാണ് എഐഎഫ്എഫ് മാനദണ്ഡപ്രകാരം ലൈസൻസ് ലഭിച്ചിട്ടുള്ളത്.

സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ലൈസൻസ് നൽകാറുള്ളത്. കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ നടപടി സ്വീകരിച്ചതെന്നാണ് വിവരം. പ്രശ്നം പരിഹരിക്കുന്നതിന് അധികൃതരുമായി ചർച്ച നടത്തുകയാണെന്ന് ബ്ലാസ്റ്റേഴ്സ് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com