മുന്നേറ്റ നിരയ്ക്ക് ശക്തി പകരാൻ ഫ്രഞ്ച് വിങ്ങറെ ടീമിലെടുത്ത് ബ്ലാസ്റ്റേഴ്സ്

29 കാരനായ കെവിൻ യോക്കുമായി കരാറിലെത്തിയ വിവരം ക്ലബ് ഔദ‍്യോഗികമായി പ്രഖ‍്യാപിച്ചു.
kerala blasters signed french winger kevin yoke

കെവിൻ യോക്ക്

Updated on

ന‍്യൂഡൽഹി: ഫെബ്രുവരി 14ന് ഇത്തവണത്തെ ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ മുന്നേറ്റനിരയ്ക്ക് ശക്തി പകരാൻ ഫ്രഞ്ച് വിങ്ങറെ ടീമിൽ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 29 കാരനായ കെവിൻ യോക്കുമായി കരാറിലെത്തിയ വിവരം ക്ലബ് ഔദ‍്യോഗികമായി പ്രഖ‍്യാപിച്ചു.

യൂറോപ‍്യൻ ലീഗുകളിൽ കളിച്ചുള്ള കെവിൻ യോക്കിന്‍റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്സിന് ഗുണകരമായേക്കും. 84 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് യോക്ക്. കെവിൻ യോക്ക് ഉടനെ തന്നെ പരിശീലന ക‍്യാംപിൽ ടീമിനൊപ്പം ചേരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com