

മർലോൺ റൂസ് ട്രൂജിലോ
കൊച്ചി: ജർമൻ താരം മർലോൺ റൂസ് ട്രൂജിലോയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഫെബ്രുവരി 14ന് ഇത്തവണത്തെ ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെയാണ് ടീമിന്‍റെ നിർണായക നീക്കം.
അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും ഒരുപോലെ ക്ഷോഭിക്കാൻ കെൽപ്പുള്ള താരം ടീമിലെത്തുന്നതോടെ ബ്ലാസ്റ്റേഴ്സ് ടീം ശക്തരാകുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിൽ മർലോൺ പുതിയ സീസണിനു വേണ്ടിയുള്ള പരിശീലനം ആരംഭിക്കും.
താരത്തിന്‍റെ യൂറോപ‍്യൻ ഫുട്ബോളിലെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്തേക്കും. 130 മത്സരങ്ങളിൽ നിന്നും 20 ഗോളുകളും 27 അസിസ്റ്റുകളുമാണ് മർലോൺ ഇതുവരെ നേടിയിട്ടുള്ളത്. നോഹ സദോയി ടീം വിട്ടെങ്കിലും അതേ ഇംപാക്റ്റ് മർലോണിനു നൽകാൻ സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.