കേരള ബ്ലാസ്റ്റേഴ്‌സ് - ഒഡീഷ എഫ്‌സി മത്സരം വെള്ളിയാഴ്ച

പോയിന്‍റ് പട്ടികയിൽ ടീം ഒന്നാമത്. കെ.പി. രാഹുലിന്‍റെ സസ്പെൻഷനും പെപ്രയുടെ പരുക്കും തിരിച്ചടി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരങ്ങൾ പരിശീലനത്തിൽ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരങ്ങൾ പരിശീലനത്തിൽ.FIle

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യമത്സരം വെള്ളിയാഴ്ച. രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയാണ് എതിരാളികള്‍. പോയിന്‍റ് നിലയില്‍ ഒന്നാമതുള്ള ബ്ലാസ്‌റ്റേഴ്‌സ് ജയത്തോടെ സ്ഥിതി മെച്ചപ്പെടുത്താൻ തന്നെയാകും ലക്ഷ്യമിടുന്നത്.

ആദ്യപാദത്തിലെ അവസാന മത്സരത്തില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് നത്തിയേക്കും. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടീമിലുണ്ടായിരുന്ന പെപ്രയും കെ.പി. രാഹുലും കളിക്കില്ല. സസ്‌പെന്‍ഷന്‍ മൂലം രാഹുലിന് ഒഡീഷക്കെതിരായ മത്സരം നഷ്ടമാകും. പെപ്രയ്ക്കാകട്ടെ പരുക്കും.

സച്ചിന്‍ സുരേഷ് തന്നെയാകും ഒഡീഷ എഫ്‌സിക്കെതിരെയും കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍വല കാക്കുക. ഈ സീസണില്‍ മികച്ച ഫോമിലുള്ള സച്ചിന്‍ ഒഡീഷയ്‌ക്കെതിരെ നടന്ന ആദ്യ പാദ മത്സരത്തില്‍ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ചവച്ചത്. പ്രീതം കോട്ടാലാവും വലത് ബാക്ക് സ്ഥാനത്ത് ഇറങ്ങുക. ലെഫ്റ്റ് ബാക്കായി യുവ താരം നവോച്ച സിങ്ങും കളിക്കും. മാര്‍ക്കൊ ലെസ്‌കോവിച്ചും മിലോസ് ഡ്രിന്‍സിച്ചും സെന്‍ട്രല്‍ ഡിഫന്‍സില്‍ അണിനിരക്കും. മലയാളി താരങ്ങളായ മുഹമ്മദ് അസറും മുഹമ്മദ് ഐമനും മധ്യനിരയില്‍ ഉണ്ടാകും. ഡാനിഷ് ഫാറൂഖും ഇവര്‍ക്കൊപ്പം മിഡ്ഫീല്‍ഡില്‍ കളിക്കും.

സൂപ്പര്‍ താരം ലൂണയ്ക്ക് പകരമെത്തിയ ടീമിന്‍റെ പുതിയ വിദേശ താരമായ ഫെഡോര്‍ സെര്‍നിച്ച് ഈ കളിയില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം ആരംഭിച്ച ഫെഡോര്‍, മികച്ച ഫോമിലാണ്. ഘാന താരം ക്വാമെ പെപ്ര പരിക്കേറ്റ് പുറത്തായതിലാല്‍ പെപ്രയും-ദിമിത്രിയോസ് ഡയമാന്‍റകോസും ചേര്‍ന്ന മുന്നേറ്റ കൂട്ടുകെട്ടുണ്ടാവില്ല.പകരം ഇന്ത്യന്‍ താരം ഇഷാന്‍ പണ്ഡിതയ്ക്ക് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.

സാധ്യതാ ഇലവന്‍:സച്ചിന്‍ സുരേഷ് (ഗോള്‍കീപ്പര്‍), പ്രീതം കോട്ടാല്‍, മാര്‍കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, നവോച്ച സിങ്, മുഹമ്മദ് ഐമന്‍, മുഹമ്മദ് അസര്‍, ഡാനിഷ് ഫാറൂഖ്, ഫെഡോര്‍ സെര്‍നിച്ച്, ദിമിത്രിയോസ് ഡയമാന്‍റകോസ്, ഇഷാന്‍ പണ്ഡിത.

Trending

No stories found.

Latest News

No stories found.