ദേശീയ സീനിയർ വനിതാ ട്വന്‍റി 20യിൽ ബിഹാറിനെ തോൽപ്പിച്ച് കേരളം

മറുപടി ബാറ്റിങിന് ഇറങ്ങിയ ബിഹാർ 17.5 ഓവറിൽ 75 റൺസിന് ഓൾ ഔട്ടായി.
Kerala defeats Bihar in National Senior Women's Twenty20

നാലു വിക്കറ്റ് നേടിയ എസ്. ആശ

Updated on

ചണ്ഡീഗഢ്: ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ചാമ്പ്യൻഷിപ്പിൽ ബിഹാറിനെതിരേ കേരളത്തിന് വിജയം. 49 റൺസിനാണ് കേരളം ബിഹാറിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ബിഹാർ 17.5 ഓവറിൽ 75 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 റൺസെടുത്ത ഓപ്പണർ പ്രണവി ചന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ടി ഷാനിയും ദൃശ്യയും ചേർന്ന 56 റൺസിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഷാനി 45ഉം ദൃശ്യ 15ഉം റൺസെടുത്തു. ആശ എസ് 16 പന്തുകളിൽ നിന്നു 22 റൺസെടുത്തു. ബിഹാറിന് വേണ്ടി ആര്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ബിഹാറിനെ നാലു വിക്കറ്റ് വീഴ്ത്തിയ എസ്. ആശയുടെ ബൌളിങ് മികവാണ് തകർത്തത്. 33 റൺസെടുത്ത യഷിത സിങ് മാത്രമാണ് ബിഹാർ ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്.

വിശാലാക്ഷി 14 റൺസെടുത്തു. ബാക്കിയുള്ളവരെല്ലാം രണ്ടക്കം പോലും കാണാതെ പുറത്തായി. നാലു ബിഹാർ ബാറ്റർമാർ റണ്ണൌട്ടിലൂടെയാണ് പുറത്തായത്. ഷാനിയും ദർശനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com