പ്രതീക്ഷ പൊലിഞ്ഞു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനില

ഗ്രൂപ്പ് ബി മത്സരത്തിൽ റെയിൽവേസിനോടാണ് കേരളം സമനില വഴങ്ങിയത്
Kerala draws in Santosh Trophy

സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനില

Updated on

സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് സമനില. ഗ്രൂപ്പ് ബി മത്സരത്തിൽ റെയിൽവേസിനോടാണ് കേരളം സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ചു. ടൂർണമെന്‍റിലെ ആദ്യമത്സരത്തിൽ പഞ്ചാബിനെ കേരളം തോൽപ്പിച്ചിരുന്നു. രണ്ടാം ജയം ലക്ഷ്യമിട്ടാണ് കേരളം കളത്തിലിറങ്ങിയത്. കിട്ടിയ അവസരങ്ങളിൽ റെയിൽവേസിന്‍റെ കൗണ്ടർ അറ്റാക്കുകളുമുണ്ടായി. 37 ആം മിനിറ്റിൽ കേരളം മുന്നിലെത്തി. റെയിൽവേസ് താരത്തിന്‍റെ സെൽഫ് ഗോളാണ് ടീമിനെ മുന്നേറാൻ സഹായിച്ചത്. വലത് വിങ്ങിൽ നിന്നുള്ള ക്രോസ് തടയാൻ ശ്രമിക്കവെ താരത്തിന്‍റെ പ്രതിരോധം പിഴക്കുകയായിരുന്നു.

പന്ത് നേരെ വലയിലേക്ക് കയറി. രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് റെയിൽവേസ് മുന്നേറ്റം ശക്തമാക്കി.

അതോടെ കേരളപ്രതിരോധത്തിലായി. 80 ആം മിനിറ്റിൽ ഹെഡർ ഗോളിലൂടെ റെയിൽവേസ് സമനില പിടിച്ചു. മലപ്പുറം സ്വദേശി പി.കെ. ഫിറോസാണ് വല കുലുക്കിയത്. പിന്നീട് മത്സരത്തിന്‍റെ മുന്നിലെത്താൻ ടീമിനായില്ല. അതോടെ സമനിലയോടെ മടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com