കേരള രഞ്ജി ട്രോഫി ടീമിനെ സംസ്ഥാന സർക്കാർ ആദരിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ പങ്കെടുക്കും
Kerala cricket team, runners up in Ranji Trophy cricket tournament

രഞ്ജി ട്രോഫിയിൽ റണ്ണേഴ്സ് അപ്പ് ആയ കേരള ക്രിക്കറ്റ് ടീം

Updated on

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ക്രിക്കറ്റ് ടീമിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടത്തുന്ന അനുമോദനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയാകും.

ചടങ്ങിൽ സംസ്ഥാന സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, പി. രാജീവ്, ജി.ആർ. അനിൽ, കെ.ബി. ഗണേഷ് കുമാർ, പി.എ. മുഹമ്മദ് റിയാസ്, കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com