സാലി സാംസൺ ക‍്യാപ്റ്റൻ; ഒമാൻ പര‍്യടനത്തിനുള്ള ടീമായി

സെപ്റ്റംബർ 22 മുതല്‍ 25 വരെയാണ് മത്സരങ്ങൾ നടക്കുന്നത്
Kerala Team announced for oman tour

സാലി സാംസൺ

Updated on

തിരുവനന്തപുരം: ഐസിസി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി ടി20 പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സാലി വിശ്വനാഥ് ആണ് ക്യാപ്റ്റന്‍. സെപ്റ്റംബർ 22 മുതല്‍ 25 വരെ 3 മത്സരങ്ങളാണ് നടക്കുക.

മത്സരത്തിനു മുന്നോടിയായിട്ടുള്ള ക്യാംപ് സെപ്റ്റംബർ 16 മുതല്‍ 19 വരെ തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. സെപ്റ്റംബർ 20 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും.

ടീം അംഗങ്ങള്‍: സാലി വിശ്വനാഥ്, കൃഷ്ണ പ്രസാദ്‌, വിഷ്ണു വിനോദ്, അജ്നാസ് എം, വിനൂപ് എസ്. മനോഹരന്‍, അഖില്‍ സ്കറിയ, സിബിന്‍ പി. ഗിരീഷ്‌, അന്‍ഫല്‍ പി.എം, കൃഷ്ണ ദേവന്‍ ആര്‍.ജെ, ജെറിന്‍ പി.എസ്, രാഹുല്‍ ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, മുഹമ്മദ്‌ ആഷിക്, ആസിഫ് കെ.എം, അബ്ദുള്‍ ബാസിത് പി.എ, അര്‍ജുന്‍ എ.കെ, അജയഘോഷ് എന്‍.എസ്, കോച്ച് - അഭിഷേക് മോഹന്‍, മാനേജര്‍ - അജിത്കുമാര്‍

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com