വിനു മങ്കാദ് ട്രോഫി, കേരള ടീമിനെ മാനവ് കൃഷ്ണ നയിക്കും

ഏതാനും മാസം മുൻപ് നടന്ന എൻഎസ്കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്ററായി മാനവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
kerala under 19 team for vinoo mankad trophy announced

മാനവ് കൃഷ്ണ

Updated on

കൊച്ചി: വിനു മങ്കാദ് ട്രോഫിക്ക് വേണ്ടിയുള്ള കേരള അണ്ടര്‍ 19 ടീമിനെ മാനവ് കൃഷ്ണ നയിക്കും. ഒക്റ്റോബര്‍ 9 മുതല്‍ 19 വരെ പോണ്ടിച്ചേരിയില്‍ വച്ചാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ അരങ്ങേറുന്നത്. മധ്യപ്രദേശാണ് കേരളത്തിന്‍റെ ആദ്യ എതിരാളി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിൽ ഒരാളാണ് മാനവ് കൃഷ്ണ.

ഏതാനും മാസം മുൻപ് നടന്ന എൻഎസ്കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്ററായി മാനവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാനവിന്‍റെ സഹോദരനായ മാധവ് കൃഷ്ണയും കെസിഎല്ലിൽ തിളങ്ങിയ കെ.ആർ. രോഹിത് , ജോബിന്‍ പി ജോബി, ഇന്ത്യൻ അണ്ടർ 19 താരമായിരുന്ന മുഹമ്മദ്‌ ഇനാന്‍ തുടങ്ങിയവരും ടീമിലുണ്ട്.

ടീമംഗങ്ങള്‍: മാനവ് കൃഷ്ണ ( ക്യാപ്റ്റന്‍), കെ.ആര്‍. രോഹിത് ഇമ്രാന്‍ അഷ്‌റഫ്‌, അമയ് മനോജ്‌, ജോബിന്‍ പി ജോബി, വി. സംഗീത് സാഗര്‍, മുഹമ്മദ്‌ ഇനാന്‍, ആദിത്യ രാജേഷ്‌, മാധവ് കൃഷ്ണ, തോമസ്‌ മാത്യൂ, എം. മിഥുന്‍, ജി. ദേവഗിരി, കെ.വി. അഭിനവ്, എന്‍. അദ്വിത്, എ. അഷ്ലിന്‍ നിഖില്‍. മുഖ്യ പരിശീലകന്‍: എസ്.എസ്. ഷൈന്‍ , അസിസ്റ്റന്‍റ് കോച്ച് - രജീഷ് രത്നകുമാർ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com