ഛത്തീസ്ഗഡിനെതിരേ കൊടുങ്കാറ്റായി സഞ്ജു, ഒപ്പം രോഹനും; കേരളത്തിന് ജയം

ഛത്തീസ്ഗഡ് നിശ്ചിത 20 ഓവറിൽ ഉയർത്തിയ വിജയലക്ഷ‍്യം കേരളം 10.4 ഓവറിൽ മറികടന്നു
kerala vs chhattisgarh syed mushtaq ali trophy match updates

സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ

Updated on

നേരത്തെ ഛത്തീസ്ഗഡിനെ കേരളം 120 റൺസിൽ ഓൾഔട്ടാക്കിയിരുന്നു. ക‍്യാപ്റ്റൻ അമൻദീപ് (41) ഖാരെയ്ക്കും സഞ്ജീത് ദേശായിക്കും (35) മാത്രമാണ് തിളങ്ങാനായത്. കേരളത്തിനു വേണ്ടി കെ.എം. ആസിഫ് മൂന്നും അങ്കിത് ശർമ, വിഘ്നേഷ് പുത്തൂർ എന്നിവർ രണ്ടും ഷറഫുദ്ദീൻ, അബ്ദുൾ ബാസിത്, എം.ഡി. നിധീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിൽ 4 ഓവർ പന്തെറിഞ്ഞ വിഘ്നേഷ് 29 റൺസ് വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡിനു മോശം തുടക്കമാണ് ഓപ്പണിങ് ബാറ്റർമാർ സമ്മാനിച്ചത്. സ്കോർബോർഡിൽ ഒരു റൺസ് ചേർക്കുന്നതിനിടെ ഓപ്പണിങ് ബാറ്റർ ആയുഷ് ശശികാന്ത് പാണ്ഡെയുടെ (0) വിക്കറ്റ് ഷറഫുദ്ദീൻ വീഴ്ത്തി. പിന്നീട് അമൻദീപ് പുറത്തെടുത്ത പ്രകടനത്തിന്‍റെ മികവിൽ ടീം സ്കോർ‌ അൽപ്പം ഉയർന്നെങ്കിലും 46 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റും മൂന്നാം വിക്കറ്റും ടീമിനു നഷ്ടമായി.

ശശാങ്ക് ചന്ദ്രക്കർ (17), ശശാങ്ക് സിങ് (0) എന്നിവരാണ് പുറത്തായത്. പേസർ കെ.എം. ആസിഫാണ് ഇരുവരെയും പുറത്താക്കിയത്. പിന്നീട് സഞ്ജീത് ദേശായിയോടൊപ്പം ചേർന്ന് അമൻദീപ് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ടീം സ്കോർ 97ൽ നിൽക്കെ സഞ്ജിത് ദേശായിയെ അങ്കിത് ശർമയും തൊട്ടടുത്ത് തന്നെ അമൻദീപിനെ വിഘ്നേഷും പുറത്താക്കി. ഇതോടെ പ്രതിരോധത്തിലായ ടീമിന് അവിടെ നിന്ന് ഒരു തിരിച്ചുവരവുണ്ടായില്ല. പിന്നീട് വന്ന ബാറ്റർമാർക്ക് ആർക്കും കാര‍്യമായ സംഭാവനകൾ നൽകാൻ സാധിക്കാതെ വന്നതോടെ ടീം സ്കോർ 146 റൺസിൽ അവസാനിച്ചു.

logo
Metro Vaartha
www.metrovaartha.com