ക്വാര്‍ട്ടര്‍ സന്തോഷം തേടി കേരളം; എതിരാളികൾ മിസോറം

സര്‍വീസസ്, ഗോവ, കേരളം, അസം, മണിപ്പുര്‍, മിസോറം, ഡല്‍ഹി, റെയില്‍വേസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ കടന്നവര്‍. 7ന് സെമിഫൈനലും 9ന് ഫൈനലും
Kerala team
Kerala team

ഇറ്റാനഗര്‍: സന്തോഷ് ട്രോഫിയില്‍ ക്വാര്‍ട്ടര്‍ സന്തോഷം തേടി കേരളം ഇന്നിറങ്ങുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ മിസോറാമാണ് എതിരാളികള്‍. കാലില്‍ ചക്രം പിടിപ്പിച്ച പോലെ നോണ്‍ സ്റ്റോപ് ഓടുന്ന മിസോറാമിനെ പിടിച്ചുകെട്ടുക എന്നത് കേരളത്തിന് വലിയ വെല്ലുവിളിയാകും. യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ മത്സരം. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ തിങ്കളാഴ്ച തുടങ്ങി. സര്‍വീസസ്, ഗോവ, കേരളം, അസം, മണിപ്പുര്‍, മിസോറം, ഡല്‍ഹി, റെയില്‍വേസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ കടന്നവര്‍. 7ന് സെമിഫൈനലും 9ന് ഫൈനലും നടക്കും.

അസ്ഥിരമായ പ്രകടനം എന്ന് കേരളത്തിന്‍റെ ഇതുവരെയുള്ള പ്രകടനത്തെ പറയാം. ഒത്തിണക്കത്തിലേക്കുയര്‍നന്നാലും പരാജയപ്പെടേണ്ടവരുന്ന ഒരു ടീമാണ് കേരളമെന്ന് പല തവണ വെളിപ്പെട്ടു. ആദ്യ മത്സരത്തില്‍ ആസാമിനെ പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ ഗോവയോട് തോറ്റു. മൂന്നാം മത്സരത്തിലും അഞ്ചാം മത്സരത്തിലും സമനില. അരുണാചല്‍ പ്രദേശിനെയും കേരളം പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഗ്രൂപ്പില്‍ അഞ്ച് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം എട്ട് പോയിന്‍റോടെയാണ് കേരളത്തിന്‍റെ വരവ്. കളി നടക്കകേണ്ട മധ്യനിരയില്‍ കാര്യമായി ഒന്നും നടത്താനാവുന്നില്ലെന്നതാണ് കേരളത്തെ അലട്ടുന്ന കാര്യം.

പന്ത് കൈവശം വച്ചു കളിക്കുന്ന ശൈലിയല്ല കേരളത്തിന്‍റേത്. എത്രയും പെട്ടെന്ന് എതിര്‍ ഗോള്‍ പോസ്റ്റിലേക്കു പന്തെത്തിക്കുകയാണ് ലക്ഷ്യം. കിട്ടുന്ന ബോളെല്ലാം ഉയര്‍ത്തിയടിച്ചു സ്‌ട്രൈക്കര്‍ക്കു കൊടുക്കുന്ന രീതി പരിചയസമ്പത്തുള്ള ടീമുകളോടു വിലപ്പോവില്ല.

ഈ ശൈലി അമ്പേ പാളിയ കാഴ്ചയാണ് ഗോവയ്‌ക്കെതിരേയും സര്‍വീസസിനെതിരേയും കണ്ടത്. എന്നാല്‍, ഏത് സാഹചര്യത്തിലും മികച്ച കളി കാഴ്ചവയ്ക്കാല്‍ കെല്‍പ്പുള്ള ഒരുപിടി താരങ്ങളാണ് കേരളത്തിന്‍റെ കരുത്ത്. സര്‍വീസസിനെതിരേ കേരളം അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് കളിച്ചത്. എന്നാല്‍, അരുണാചലിനെതിരേ കളിച്ച അതേ ഇലവനാകും ഇന്ന് ക്വാര്‍ട്ടറില്‍ മിസോറാമിനെതിരേ കളിക്കുക.

ഗ്രൂപ്പ് റൗണ്ടിലെ 5 കളികളില്‍നിന്ന് 2 ജയവും ഒരു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 7 പോയിന്‍റോടെയാണ് മിസോറാം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയത്. ഡല്‍ഹിക്കും മിസോറാമിനും ഒരേ പോയിന്‍റു തന്നെയാണെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്‍റെ ആനുകൂല്യത്തില്‍ മിസോറാം ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി. 5 മത്സരങ്ങളില്‍നിന്ന് 13 ഗോളാണ് മിസോറാം അടിച്ചത്.

ബി ഗ്രൂപ്പിലെ ഗോളടിക്കാരില്‍ ഒന്നാം സ്ഥാനവും മിസോറാമിനാണ്. വഴങ്ങിയതാകട്ടെ 10 ഗോളും. റെയില്‍വേസ് (4-0), ഡല്‍ഹി (5-1) എന്നീ ടീമുകളോടു വിജയിച്ചപ്പോള്‍ മണിപ്പുര്‍ (4-1), മഹാരാഷ്ട്ര (3-1) ടീമുകളോടു പരാജയപ്പെട്ടു. കര്‍ണാടകയോട് 2-2 സമനില. ഐസോള്‍ എഫ്‌സിയുടെ സഹപരിശീലകനായിരുന്ന ലാല്‍സങ്‌സുവാല ഹമര്‍ ആണ് പരിശീലകന്‍.

Trending

No stories found.

Latest News

No stories found.