രഞ്ജി ട്രോഫി: കേരളത്തിനു ദയനീയ പരാജയം

മുംബൈക്ക് 232 റൺസിന്‍റെ കൂറ്റൻ വിജയം, ഷംസ് മൂലാനിക്ക് അഞ്ച് വിക്കറ്റ്.
Shams Mulani
Shams Mulani
Updated on

തുമ്പ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിനും മുംബൈക്കെതിരേ 232 റൺസിന്‍റെ ദയനീയ പരാജയം. 326 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ കേരളം മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 എന്ന നിലയിലായിരുന്നു. എന്നാൽ, അവസാന ദിവസം ആദ്യ സെഷനിൽ തന്നെ വെറും 94 റൺസിന് ആതിഥേയർ ഓൾഔട്ടാകുകയായിരുന്നു.

സ്കോർ: മുംബൈ- 251, 319; കേരളം- 244, 94.

ആദ്യ മത്സരത്തിൽ ഉത്തർ പ്രദേശിനോട് ഒന്നാമിന്നിങ്സ് ലീഡും സമനിലയും വഴങ്ങിയ കേരളത്തിന് രണ്ട് മത്സരം പിന്നിടുമ്പോൾ ഒരു പോയിന്‍റ് മാത്രമാണുള്ളത്.

44 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഷംസ് മൂലാനിയാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തിന്‍റെ അന്തകനായത്. 26 റൺസെടുത്ത ഓപ്പണർ രോഹൻ കുന്നുമ്മലാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 53 പന്തിൽ 15 റൺസെടുത്ത് പുറത്താകാതെ നിന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com