രഞ്ജി ട്രോഫി: യുപി - കേരള മത്സരം സമനില

ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്ന യുപിക്ക് മൂന്ന് പോയിന്‍റ് ലഭിച്ചു. പരാജയം ഒഴിവാക്കിയ കേരളത്തിന് ഒരു പോയിന്‍റും.
ആദ്യ ഇന്നിങ്സിൽ കേരളത്തിന്‍റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുപി പേസ് ബൗളർ അങ്കിത് രജ്‌പുത് മാൻ ഓഫ് ദ മാച്ച്.
ആദ്യ ഇന്നിങ്സിൽ കേരളത്തിന്‍റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുപി പേസ് ബൗളർ അങ്കിത് രജ്‌പുത് മാൻ ഓഫ് ദ മാച്ച്.

ആലപ്പുഴ: രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളവും ഉത്തർ പ്രദേശും സമനിലയിൽ പിരിഞ്ഞു. അതേസമയം, മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്ന യുപിക്ക് മൂന്ന് പോയിന്‍റ് ലഭിച്ചു. പരാജയം ഒഴിവാക്കിയ കേരളത്തിന് ഒരു പോയിന്‍റും.

നേരത്തെ 219/1 എന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ഉത്തർ പ്രദേശ് 323/3 എന്ന നിലയിൽ രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തു. ഓപ്പണർ ആര്യൻ ജുയാലിനു (115) പിന്നാലെ മറ്റൊരു മുൻ ഇന്ത്യ അണ്ടർ-19 ക്യാപ്റ്റൻ പ്രിയം ഗാർഗും (106) യുപിക്കു വേണ്ടി സെഞ്ചുറി നേടി.

രണ്ടു സെഷനിൽ 383 റൺസ് എന്ന അപ്രായോഗിക വിജയലക്ഷ്യം മുന്നിൽക്കണ്ടിറങ്ങിയ കേരളത്തിന്‍റെ അരങ്ങേറ്റക്കാരൻ ഓപ്പണർ കൃഷ്ണ പ്രസാദ് ആദ്യ ഇന്നിങ്സിലെന്നതു പോലെ രണ്ടാമിന്നിങ്സിലും പൂജ്യത്തിനു പുറത്തായി. എന്നാൽ, തുടർന്ന് ഒരുമിച്ച രോഹൻ കുന്നുമ്മലും (42) രോഹൻ പ്രേമും (29 നോട്ടൗട്ട്) ചേർന്ന് ബാറ്റിങ് തകർച്ചയും അതുവഴി കേരളത്തിന്‍റെ പരാജയ സാധ്യതയും ഒഴിവാക്കി. രോഹനൊപ്പം സച്ചിൻ ബേബി (1) പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്സിൽ കേരളത്തിന്‍റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുപി പേസ് ബൗളർ അങ്കിത് രജ്‌പുത് മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com