ദേശീയ ഗെയിംസ്: കേരളത്തിനു രണ്ടാം സ്വർണം

വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വര്‍ണം നേടിയത്.
Kerala wins second gold medal National Games
ഹര്‍ഷിത ജയറാം
Updated on

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തൽ വിഭാഗത്തിലാണ് കേരളം വീണ്ടും സ്വര്‍ണമെഡല്‍ നേടിയത്.

നീന്തലില്‍ ഹര്‍ഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ 2.42.38 മിനിറ്റിലാണ് ഹർഷിത ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം നീന്തലില്‍ കേരളത്തിനായി സജന്‍ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു.

നേരത്തെ വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ തൃശൂർ സ്വദേശി പി.എസ്. സുഫ്‌ന ജാസ്മിനാണ് ആദ്യ സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന് രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ 4 മെഡലുകളായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com