ത്രി​ല്ല​റി​ല്‍ കി​വീ​സ്

ത്രി​ല്ല​റി​ല്‍ കി​വീ​സ്

മ​ഴ​മൂ​ലം 37 ഓ​വ​ര്‍ ന​ഷ്ട​മാ​യി​ട്ടും ഒ​ടു​വി​ല്‍ കി​വീ​സ് വി​ജ​യ​വ​ര ക​ട​ന്ന​ത് അ​ഞ്ചാം ദി​വ​സ​ത്തെ അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍

ക്രൈ​സ്റ്റ്ച​ര്‍ച്ച്: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ സ​മ​നി​ല വ​ഴ​ങ്ങി​യി​ട്ടും ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത് ന്യൂ​സി​ല​ന്‍ഡി​ന്‍റെ​യും കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ​യും പോ​രാ​ട്ട​വീ​ര്യം കൊ​ണ്ടാ​ണ്. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഏ​ത് ത്രി​ല്ല​ര്‍ സി​നി​മ​യെ​യും വെ​ല്ലു​ന്ന ആ​ന്‍റി ക്ലൈ​മാ​ക്സി​ലേ​ക്ക് മു​ന്നേ​റി​യ​പ്പോ​ള്‍ ച​ങ്കി​ടി​ച്ച​ത് ഇ​ന്ത്യ​ക്കാ​യി​രു​ന്നു. മ​ഴ​മൂ​ലം 37 ഓ​വ​ര്‍ ന​ഷ്ട​മാ​യി​ട്ടും ഒ​ടു​വി​ല്‍ കി​വീ​സ് വി​ജ​യ​വ​ര ക​ട​ന്ന​ത് അ​ഞ്ചാം ദി​വ​സ​ത്തെ അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍. അ​തും നാ​ട​കീ​യ​മാ​യി. ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം 37 ഓ​വ​ര്‍ മ​ഴ അ​പ​ഹ​രി​ച്ച​തോ​ടെ 53 ഓ​വ​റി​ല്‍ 257 റ​ണ്‍സാ​യി​രു​ന്നു ന്യൂ​സീ​ല​ന്‍ഡി​ന്‍റെ വി​ജ​യ​ല​ക്ഷ്യം.

ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റേ​ന്തി​യ കി​വീ​സി​നാ​യി കെ​യ്ന്‍ വി​ല്യം​സ​ണ്‍ സെ​ഞ്ചു​റി​യു​മാ​യി ടീ​മി​നെ മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ചു. 121 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്ന വി​ല്യം​സ​ണും 81 റ​ണ്‍സെ​ടു​ത്ത ഡാ​രി​ല്‍ മി​ച്ച​ലും ചേ​ര്‍ന്ന് കി​വീ​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ അ​ത​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന കി​വീ​സ് അ​വ​സാ​ന ഓ​വ​റി​ല്‍ ക​ഷ്ടി​ച്ചാ​ണ് വി​ജ​യം നേ​ടി​യ​ത്.

അ​സി​ത ഫെ​ര്‍ണാ​ണ്ടോ അ​വ​സാ​ന ഓ​വ​ര്‍ എ​റി​യാ​നെ​ത്തു​മ്പോ​ള്‍ കി​വീ​സി​ന് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത് എ​ട്ട് റ​ണ്‍സ്. ആ​ദ്യ പ​ന്തി​ല്‍ വി​ല്യം​സ​ണ്‍ സിം​ഗി​ളെ​ടു​ത്തു. ര​ണ്ടാം പ​ന്തി​ല്‍ മാ​റ്റ് ഹെ​ന്‍റി​യും. എ​ന്നാ​ല്‍ മൂ​ന്നാം പ​ന്തി​ല്‍ ഡ​ബി​ളെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മാ​റ്റ് ഹെ​ന്‍റി റ​ണ്ണൗ​ട്ടാ​യി. നാ​ലാം പ​ന്തി​ല്‍ വി​ല്യം​സ​ണ്‍ ബൗ​ണ്ട​റി നേ​ടി​യ​തോ​ടെ ല​ക്ഷ്യം ര​ണ്ട് പ​ന്തി​ല്‍ ഒ​രു റ​ണ്ണാ​യി. പ​ക്ഷെ അ​ഞ്ചാം പ​ന്തി​ല്‍ ബൗ​ണ്‍സ​ര്‍ എ​റി​ഞ്ഞ അ​സി​ത ഫെ​ര്‍ണാ​ണ്ടോ വി​ല്യം​സ​ണെ റ​ണ്ണെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ ല​ക്ഷ്യം ഒ​രു പ​ന്തി​ല്‍ ഒ​രു റ​ണ്ണാ​യി. അ​വ​സാ​ന പ​ന്തും ഷോ​ര്‍ട്ട് ബോ​ളാ​യി​രു​ന്നു.

പ​ന്ത് ക​ണ​ക്ട് ചെ​യ്യാ​ന്‍ ഇ​ത്ത​വ​ണ​യും വി​ല്യം​സ​ണാ​യി​ല്ലെ​ങ്കി​ലും നോ​ണ്‍ സ്ട്രൈ​ക്കിം​ഗ് എ​ന്‍ഡി​ല്‍ നി​ന്ന് നീ​ല്‍ വാ​ഗ്ന​ര്‍ അ​പ്പോ​ഴേ​ക്കും ഓ​ടി സ്ട്രൈ​ക്കിം​ഗ് എ​ന്‍ഡി​ലെ​ത്തി​യി​രു​ന്നു. പ​ന്ത് കൈ​യി​ലെ​ടു​ത്ത ല​ങ്ക​ന്‍ കീ​പ്പ​ര്‍ ഡി​ക്വെ​ല്ല അ​സി​ത ഫെ​ര്‍ണാ​ണ്ടോ​യു​ടെ കൈ​ക​ളി​ലേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്തു. എ​ന്നാ​ല്‍ അ​സി​ത​യു​ടെ ത്രോ ​വി​ക്ക​റ്റ് തെ​റി​പ്പി​ക്കും മു​മ്പ് വി​ല്യം​സ​ണ്‍ ഡൈ​വി​ലൂ​ടെ ക്രീ​സി​ലെ​ത്തി. അ​മ്പ​യ​ര്‍ ഈ ​റ​ണ്‍ ഔ​ട്ട് തേ​ര്‍ഡ് അ​മ്പ​യ​റി​ലേ​ക്ക് കൈ​മാ​റി. റീ​പ്ലേ​യി​ല്‍ വി​ല്യം​സ​ണി​ന്‍റെ ബാ​റ്റ് ക്രീ​സി​നു​ള്ളി​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ശ്രീ​ല​ങ്ക​ന്‍ ക്യാ​മ്പി​ല്‍ നി​രാ​ശ​പ​ട​ര്‍ന്നു. മു​ട്ടു​കു​ത്തി നി​ന്ന് വി​ല്യം​സ​ണ്‍ വി​ജ​യ​മാ​ഘോ​ഷി​ച്ചു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത്രി​ല്ല​റു​ക​ളി​ലൊ​ന്നാ​ണി​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ഏ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യാ​ണ് ല​ങ്ക​ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 115 റ​ണ്‍സ​ടി​ച്ച മാ​ത്യൂ​സി​ന് പു​റ​മെ ദി​നേ​ശ് ച​ണ്ഡി​മ​ല്‍(42), ധ​ന​ഞ്ജ​യ ഡി​സി​ല്‍വ(47) എ​ന്നി​വ​രും ല​ങ്ക​ന്‍ നി​ര​യി​ല്‍ തി​ള​ങ്ങി. 84-3 എ​ന്ന സ്കോ​റി​ല്‍ ക്രീ​സി​ലെ​ത്തി​യ ല​ങ്ക​ക്ക് നാ​ലാം ദി​നം തു​ട​ക്ക​ത്തി​ലെ പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യു​ടെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ന്നാ​ല്‍ അ​ഞ്ചാം വി​ക്ക​റ്റി​ല്‍ ച​ണ്ടി​മ​ലും മാ​ത്യൂ​സും ചേ​ര്‍ന്ന് സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​യ​ര്‍ത്തി ല​ങ്ക​യെ ക​ര​ക​യ​റ്റി.

ച​ണ്ഡി​മ​ല്‍ പു​റ​ത്താ​യ​ശേ​ഷം ധ​ന​ഞ്ജ​യ ഡി​സി​ല്‍വ​ക്കൊ​പ്പം 60 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ലും മാ​ത്യൂ​സ് പ​ങ്കാ​ളി​യാ​യി. ന്യൂ​സി​ല​ന്‍ഡി​നാ​യി ടി​ക്ന​ര്‍ നാ​ലും മാ​റ്റ് ഹെ​ന്‍റി മൂ​ന്നും സൗ​ത്തി ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു. നേ​ര​ത്തെ ശ്രീ​ല​ങ്ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 355 റ​ണ്‍സ​ടി​ച്ച​പ്പോ​ള്‍ ന്യൂ​സി​ല​ന്‍ഡ് 373 റ​ണ്‍സ​ടി​ച്ചി​രു​ന്നു. ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രെ ന്യൂ​സി​ല​ന്‍ഡി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​ത് ടീം ​ഇ​ന്ത്യ​യാ​ണ്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യു​ള്ള അ​വ​സാ​ന ടെ​സ്റ്റ് സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ എ​ത്ത​ണ​മെ​ങ്കി​ല്‍ ഇ​ന്ത്യ​ക്ക് കി​വി​ക​ള്‍ വി​ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com