ഇന്ത‍്യയ്ക്കെതിരായ മൂന്നാം ടി20യിൽ ന‍്യൂസിലൻഡ് താരം മാറ്റ് ഹെൻറി കളിക്കില്ല; പകരം ആര്?

ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി
kiwis pacer matt henry will miss 3rd t20 match against india

മാറ്റ് ഹെൻറി

Updated on: 

വെല്ലിങ്ടൺ: ഇന്ത‍്യ‍യ്‌ക്കെതിരായ ശേഷിക്കുന്ന ടി20 മത്സരങ്ങൾ ന‍്യൂസിലൻഡ് താരം മാറ്റ് ഹെൻറിക്ക് നഷ്ടമാകും. ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇന്ത‍്യ‍യ്‌ക്കെതിരേ നടന്ന കഴിഞ്ഞ മത്സരത്തിൽ‌ 2 ഓവർ പന്തെറിഞ്ഞ ശേഷം ഹെൻറി കളം വിട്ടിരുന്നു. നവംബർ 2ന് ഓക്‌ലൻഡിൽ ആരംഭിക്കുന്ന ഏകദിന മത്സരത്തിൽ താരം ടീമിനൊപ്പം ചേരുമെന്ന് ന‍്യൂസിലൻഡ് ക്രിക്കറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

മാറ്റ് ഹെൻറി കിവീസിന്‍റെ പ്രധാന താരമായതിനാൽ മറ്റു രണ്ട് ഫോർമാറ്റിലേക്കുള്ള ടീമിലും താരം കളിക്കണമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ ആഗ്രഹം. ഇന്ത‍്യയ്ക്കെതിരേ ഏകദിനത്തിലും ടെസ്റ്റിലും മികച്ച റെക്കോഡുള്ള ബൗളറാണ് ഹെൻറി. ഇന്ത‍്യയ്ക്കെതിരേ കളിച്ചിട്ടുള്ള 11 ഏകദിന മത്സരങ്ങളിൽ നിന്നും 21 വിക്കറ്റും 4 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

അതേസമയം, ഹെൻറിക്കു പുറമെ പേസർ ലോക്കി ഫെർഗൂസണും വെല്ലിങ്ടണിൽ നടക്കുന്ന ടി20 മത്സരത്തിൽ കളിച്ചേക്കില്ല. ഈഡൻ പാർക്കിലും സെഡൻ പാർക്കിലും നടക്കുന്ന രണ്ട് ടി20 മത്സരത്തിലും താരം കളിക്കും.

മൂന്നാം ടി20യിൽ ഹെൻറിക്ക് പകരം കൈൽ ജാമിസൺ കളിക്കുമെന്ന് ന‍്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. മൂന്നാം മത്സരം കളിച്ച ശേഷം ജാമിസൺ ഏകദിന മത്സരങ്ങൾ കളിക്കുന്നതിനാൽ ടീമിൽ നിന്ന് മടങ്ങും. ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളും ജാമിസൺ കളിക്കില്ല. ജേക്കബ് ഡഫിയെ പോലുള്ള ബൗളർമാരുള്ളതിനാൽ ന‍്യൂസിലൻഡിന് ഇതൊരു തിരിച്ചടിയാകില്ല.

logo
Metro Vaartha
www.metrovaartha.com