വിഘ്നേഷ് പുത്തൂരിന് പരുക്ക്; പകരക്കാരനെ കണ്ടെത്തി മുംബൈ ഇന്ത‍്യൻസ്

ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിനു വേണ്ടി കളിക്കുന്ന മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് പരുക്കേറ്റതിനാൽ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൽ നഷ്ടമാകും
knee injury vignesh puthur ruled out from ipl mumbai replaced him with raghu sharma

രഘു ശർമ

Updated on

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിനു വേണ്ടി കളിക്കുന്ന മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് പരുക്കേറ്റതിനാൽ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൽ നഷ്ടമാകും. വിഘ്നേഷിനു പകരകാരനായി രഘു ശർമയെ ടീമിൽ ഉൾപ്പെടുത്തിയതായി മുംബൈ ഇന്ത‍്യൻസ് ടീം മാനെജ്മെന്‍റ് അറിയിച്ചു.

ഇത്തവണത്തെ ഐപിഎൽ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റ് വീഴ്ത്തിയ വിഘ്നേഷിനെ എം.എസ്. ധോണി, സൂര‍്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ പ്രശംസിച്ചിരുന്നു.

കാലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ആറാഴ്ചയോളം വിഘ്നേഷിന് വിശ്രമം വേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് പകരകാരനായി രഘു ശർമയെ മുംബൈ ഇന്ത‍്യൻസ് ടീമിൽ ഉൾപ്പെടുത്തിയത്.

ആഭ‍്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശർമ 11 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 5 തവണ 5 വിക്കറ്റ് നേട്ടവും, മൂന്ന് തവണ 10 വിക്കറ്റ് നേട്ടവും അടക്കം 57 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനമാണ് രഘു ശർമ പുറത്തെടുത്തത്. 9 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com