നഗരത്തെ ആവേശത്തിലാക്കി കൊച്ചി മാരത്തൺ പ്രൊമോ റൺ

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു, ഫെബ്രുവരി എട്ടിനാണ് കൊച്ചി മാരത്തൺ.
Kochi Marathon promo run

ഫെഡറൽ ബാങ്ക് റീജ്യണൽ ഹെഡും വൈസ് പ്രസിഡന്‍റുമായ ജോസ്‌മോൻ പി. ഡേവിഡ്, കൊച്ചി മാരത്തൺ റെയ്സ് ഡയറക്റ്റർ ആനന്ദ് മെനസിസ്, ക്ലിയോ സ്പോർട്സ് ഡയറക്റ്റർ അനീഷ് പോൾ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്‍റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് പ്രൊമോ റൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Updated on

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജ്യണൽ ഹെഡും വൈസ് പ്രസിഡന്‍റുമായ ജോസ്‌മോൻ പി. ഡേവിഡ്, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്റ്റർ ഒളിംപ്യൻ ആനന്ദ് മെനസിസ്, ക്ലിയോ സ്പോർട്സ് ഡയറക്റ്റർ അനീഷ് പോൾ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്‍റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ഓറഞ്ച് റണ്ണേഴ്സ് ക്ലബിന്‍റെ സഹകരണത്തോടെ നടത്തിയ പ്രൊമോ റണ്ണിൽ കേരളത്തിലെ പ്രമുഖ റണ്ണിങ് ക്ലബ്ബുകളായ ചേറായി റണ്ണേഴ്സ്, ഫോർട്ട് കൊച്ചി റണ്ണേഴ്സ്, മരട് റണ്ണേഴ്സ്, പനമ്പള്ളി നഗർ റണ്ണേഴ്സ്, ക്വീൻസ് വേ റണ്ണേഴ്സ്, റോയൽ റണ്ണേഴ്‌സ് ചോറ്റാനിക്കര, സോൾസ് ഓഫ് കൊച്ചിൻ, സ്റ്റേഡിയം റണ്ണേഴ്സ് തുടങ്ങിയവരും പങ്കാളികളായി.

രാജേന്ദ്ര മൈതാനത്ത് ആരംഭിച്ച 10 കിലോമീറ്റർ പ്രൊമോ റൺ ഫോർഷോർ റോഡ്, ദിവാൻസ്‌ റോഡ്, ടിഡിഎം ജംക്‌ഷൻ, ഗാന്ധി സർക്കിൾ, സുഭാഷ് പാർക്ക്, ഹൈക്കോടതി ജംഗ്ഷൻ, ക്വീൻസ് വേ വഴി സഞ്ചരിച്ച് തിരികെ രാജേന്ദ്ര മൈതാനത്ത് തന്നെ സമാപിച്ചു.

'മൂവ് വിത്ത് പർപ്പസ്' എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് https://kochimarathon.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

ടൈറ്റിൽ സ്പോൺസറായ ഫെഡറൽ ബാങ്കിനു പുറമേ, ആദ്യ പതിപ്പ് മുതൽ മാരത്തണിന്‍റെ അവിഭാജ്യ ഘടകമായ ആസ്റ്റർ മെഡ്സിറ്റിയാണ് ഇത്തവണയും മെഡിക്കൽ പാർട്ണർ. താരങ്ങൾക്ക് ഊർജമേകാൻ 'നോ സീക്രട്ട്‌സ്' എനർജി പാർട്ണറായി മാരത്തണിനൊപ്പമുണ്ട്. ഇഞ്ചിയോൺ കിയ ലീഡ് കാർ പാർട്ണറാണ്. ടൈഗർ ബാം പെയ്ൻ റിലീഫ് പാർട്ണറായും, മാരിയറ്റ് കൊച്ചി ഹോസ്പിറ്റാലിറ്റി പാർട്ണറായും സഹകരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com