Sports
കിരീടം നേടി കോലി; സന്തോഷത്തിൽ മതി മറന്ന് അനുഷ്ക|Video
കോലി കപ്പുയർത്തുമ്പോൾ ഏറ്റവും അധികം സന്തോഷിച്ചവരിൽ ഒരാൾ അനുഷ്ക ശർമയായിരിക്കും.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ ഇന്‍റർനെറ്റിൽ വൈറലായി വിരാട് കോലിയുടെയും അനുഷ്ക ശർമയുടെയും ആഹ്ലാദപ്രകടനം. 18 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് കോലിയും കൂട്ടരും കിരീടം സ്വന്തമാക്കിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് കോലി കപ്പുയർത്തുമ്പോൾ ഏറ്റവും അധികം സന്തോഷിച്ചവരിൽ ഒരാൾ അനുഷ്ക ശർമയായിരിക്കും.
നടി കൂടിയായ അനുഷ്കയാണ് വിരാട് കളിക്കാനിറങ്ങുന്ന മാച്ചുകളിലെയെല്ലാം പ്രധാന ചിയർ ലീഡർ. ഫൈനൽ ആരംഭിച്ചതു മുതൽ അസാധാരണമാം വിധം അനുഷ്ക മാനസികസംഘർഷത്തിലായിരുന്നു.
ടീമിനു വേണ്ടി ആർത്തു വിളിക്കുമ്പോൾ അനുഷ്കയുടെ മുഖത്ത് സംഘർഷം പ്രകടമായിരുന്നു. കിരീടം നേടിയതോടെ നിറഞ്ഞ കണ്ണുകളോടെയാണ് വിരാട് കോലി അനുഷ്കയുടെ അരികിൽ എത്തിയത്.